ഷവോമിയുടെ പുതിയ റെഡ്മി സ്മാർട്ട് ​േഫാണുകൾ കൊച്ചിയിൽ

കൊച്ചി: സ്മാർട്ട് ഫോൺ ബ്രാൻഡായ ഷവോമി റെഡ്മി സീരീസിൽ പുതിയ സ്മാർട്ട് ഫോണുകൾ കൊച്ചിയിൽ വിപണിയിലിറക്കി. സെൽഫിക്ക് മികച്ച ഷവോമി വൈ സീരീസിലെ റെഡ്മി വൈ ടു ആണ് പുതുതായി കമ്പനി അവതരിപ്പിച്ചത്. 12 എം.പി കാമറ, 5 എം.പി.എ.െഎ ഡ്യുവൽ കാമറ, എ.ഐ ബ്യൂട്ടിഫൈ 4.0 എന്നിവയാണ് സവിശേഷതകൾ. 5.99 ഇഞ്ച് 18.9 ഫുൾ സ്‌ക്രീൻ ഡിസ്പ്ലേ, ക്വൽകോം സ്നാപ്ഡ്രാഗൺ 625 പ്ലാറ്റ്ഫോം എന്നിവയാണ് മറ്റ് പ്രത്യേകതകൾ. 3 ജി.ബി റാമും, 32 ജി.ബി സ്റ്റോറേജുമുള്ള ഫോണിന് 9,999 രൂപയും 4 ജി.ബിയും 64 ജി.ബിയുമുള്ളതിന് 12,999 രൂപയുമാണ് വിലയെന്ന് ഷവോമി ഇന്ത്യ കാറ്റഗറി ആൻഡ് ഓൺലൈൻ സെയിൽസ് മേധാവി രഘു റെഡ്‌ഡി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മൈ ട്രാവൽ യു ഷേപ്ഡ് പില്ലോ, മൈ ബ്ലൂടൂത്ത് ഓഡിയോ അഡാപ്‌റ്റർ, മൈ പോക്കറ്റ് സ്പീക്കർ 2 എന്നീ ഉൽപന്നങ്ങളും കമ്പനി വിപണിയിൽ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.