ചേർത്തല: കടക്കരപ്പള്ളി സ്വദേശിയും കോടികളുടെ സ്വത്തിന് ഉടമയുമായ ബിന്ദു പദ്മനാഭെൻറ ദുരൂഹ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതി ടി. മിനിയെ തെളിവെടുപ്പിന് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച വൈകീട്ട് ഡിവൈ.എസ്.പി എ.ജി. ലാലിെൻറ നേതൃത്വത്തിെല പൊലീസാണ് പ്രതിയെ ഏറ്റുവാങ്ങിയത്. വ്യാഴാഴ്ച രാവിലെ തിരികെ കോടതിയിൽ ഹാജരാക്കണം. പ്രതി മിനിക്ക് രക്തസമ്മർദവും പ്രമേഹവുമുള്ളതിനാൽ ആശുപത്രിയിൽ പരിശോധനകൾക്ക് വിധേയമാക്കിയശേഷമാണ് പട്ടണക്കാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇവർ ആൾമാറാട്ടം നടത്തി വ്യാജ മുക്ത്യാറിൽ ഒപ്പിട്ട പട്ടണക്കാട് സബ് രജിസ്ട്രാർ ഓഫിസിൽ ബുധനാഴ്ച രാവിലെ എത്തിച്ച് തെളിവെടുപ്പ് നടത്തും. തുടർന്ന് ഫോറൻസിക് വിദഗ്ധരെത്തി വിരലടയാളം, കൈയക്ഷരം, ഒപ്പ് തുടങ്ങിയവ ശേഖരിക്കും. പിന്നീട് ബിന്ദുവിെൻറ തിരോധാനം അന്വേഷിക്കുന്ന നർകോട്ടിക് ഡിവൈ.എസ്.പി ഇവരെ ചോദ്യം ചെയ്യും. അതേസമയം, കേസിലെ ഒന്നാം പ്രതി സെബാസ്റ്റ്യെൻറ മുൻകൂർ ജാമ്യാപേക്ഷ ജില്ല കോടതി ബുധനാഴ്ച പരിഗണിക്കും.പ്രതിയെ കണ്ടെത്തുന്നതിന് വൻ പൊലീസ് സംഘമാണ് വിവിധ ഭാഗങ്ങളിലായി തിരച്ചിൽ നടത്തുന്നത്. ഇയാളുടെ ബന്ധുക്കളുടെയും നേരേത്ത ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിെൻറ വിവരങ്ങളും പൊലീസ് ശേഖരിച്ചു. സമീപ ജില്ലകളില്‍ പ്രതി ഒളിവില്‍ കഴിയുന്നുണ്ടെന്ന നിഗമനത്തില്‍ അന്വേഷണം ജില്ലക്ക് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.