ജില്ല ലേബർ ഓഫിസർക്ക് ഡിമാൻഡ്​ നോട്ടീസ്

അരൂർ: ചെമ്മീൻ പീലിങ് കൂലി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ല ലേബർ ഓഫിസർക്ക് ഡിമാൻഡ് നോട്ടീസ് നൽകി. മിനിമം കൂലി നടപ്പാക്കുക, മിനിമം ബോണസ് 7000 രൂപ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ കടലോര-കായലോര മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റിയാണ് ഡിമാൻഡ് നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ ഓണത്തിനുമുമ്പ് കൂലി വർധന ആവശ്യപ്പെട്ട് ഒറ്റപ്പെട്ട സമരങ്ങളായിരുന്നു നടന്നത്. അംഗീകൃത യൂനിയനുകൾ സമരം ഏറ്റെടുത്തിരുന്നില്ല. അതുകൊണ്ട് ഫലം കാണാതെ സമരം അവസാനിപ്പിക്കേണ്ടിയും വന്നു. എന്നാൽ, ഇത്തവണ കാലേക്കൂട്ടി ലേബർ ഓഫിസിൽ ഡിമാൻഡ് നൽകിക്കൊണ്ടാണ് സമരമുഖത്തേക്ക് ഭരണപാർട്ടികളുടെ യൂനിയനുകൾ എത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.