മലേഷ്യയിൽ ജോലി വാഗ്​ദാനം ചെയ്​ത്​ തട്ടിപ്പ്​; പ്രതി റിമാൻഡിൽ

ആറാട്ടുപുഴ: മലേഷ്യയിൽ ജോലി വാഗ്ദാനംചെയ്ത് കോടി രൂപയിലധികം തട്ടിയ കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. രാമപുരത്ത് വാടകക്ക് താമസിച്ചുവരുന്ന കീരിക്കാട് തെക്ക് വാലയ്യത്ത് പവിശങ്കറിനെയാണ് (29) ഹരിപ്പാട് കോടതി റിമാൻഡ് ചെയ്തത്. തിരുെനൽവേലിയിലെ പനഗൂടി പുഷ്പവാനത്തുള്ള കൃഷിത്തോട്ടത്തിൽ പവിശങ്കറിനെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ഭർത്താവിനെ തടഞ്ഞുവെച്ചിരിക്കുന്നതായി കാണിച്ച് ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കനകക്കുന്ന് എസ്.ഐ. ജി. സുരേഷ്‌കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട് പൊലീസി​െൻറ സഹായത്തോടെ അവിടെയെത്തി മോചിപ്പിക്കുകയായിരുന്നു. പിന്നീട് ഹൈകോടതിയിൽ ഹാജരാക്കിയശേഷമാണ് അറസ്റ്റ് ചെയ്തത്. നാട്ടിൽ പവിശങ്കറി​െൻറ ഏജൻറായി പ്രവർത്തിച്ച പനഗുടി സൗത്ത് സട്രീറ്റിലുള്ള ആൻറണി രാജ് അടങ്ങുന്ന സംഘമാണ് പണം തിരികെനൽകാത്തതി​െൻറ പേരിൽ പവിശങ്കറിനെ തടഞ്ഞുവെച്ചത്. ഇദ്ദേഹത്തെ വിടുന്നതിന് ആദ്യം 1.5 കോടി രൂപയാണ് തട്ടികൊണ്ടുപോയവർ ആവശ്യപ്പെട്ടിരുന്നത്. പിന്നീട് 50 ലക്ഷം തന്നാൽ മോചിപ്പിക്കാമെന്ന് അറിയിച്ചു. ഇതിനിടെയാണ് പൊലീസെത്തി മോചിപ്പിച്ചത്. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ ആൻറണി രാജിനെ (33) റിമാൻഡ് ചെയ്തു. കേരളത്തിലും തമിഴ്നാട്ടിലുംനിന്നുള്ള നൂറോളം പേരിൽനിന്നാണ് പവിശങ്കർ വിദേശജോലി വാഗ്ദാനം ചെയ്ത് പണംവാങ്ങിയത്. കേരളത്തിൽ തട്ടിപ്പിനിരയായത് ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ്. പണം നഷ്ടപ്പെട്ടവർ കായംകുളം-കനകക്കുന്ന് സ്റ്റേഷനുകളിലുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. കനകക്കുന്ന് സ്‌റ്റേഷനിൽ മാത്രം 40ഓളം പരാതിയാണ് ലഭിച്ചത്. ഏകദേശം 70ലക്ഷം രൂപയോളം കിട്ടാനുണ്ടെന്ന് കാണിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടുണ്ട്. മാലിന്യസംസ്‌കരണത്തിന് ചെങ്ങന്നൂരിൽ പുതിയ മാർഗങ്ങൾ നടപ്പാക്കും ചെങ്ങന്നൂര്‍: നഗരത്തിലെ ഉൾപ്പെടെ നിയോജകമണ്ഡലത്തിലെ മാലിന്യസംസ്‌കരണത്തിന് ചെങ്ങന്നൂരിൽ ശാസ്ത്രീയമായ പുതിയ മാർഗങ്ങൾ നടപ്പാക്കുന്നു. മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ സജി ചെറിയാന്‍ എം.എല്‍.എ മുന്‍കൈയെടുത്താണ് പദ്ധതി തയാറാക്കുന്നത്. ഇതിനായി ഹരിതകേരള മിഷന്‍, ശുചിത്വമിഷന്‍, കില ഏജന്‍സി ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തി. തിരുവനന്തപുരം കോർപറേഷനിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. പെരുങ്കുളംപാടം, നഗരസഭ കാര്യാലയ പരിസരം, ശാസ്താംപുറം ചന്ത എന്നിവിടങ്ങളില്‍ സംഘം പരിശോധന നടത്തി. കൂടാതെ, നഗരത്തില്‍ മാലിന്യങ്ങള്‍ വ്യാപകമായി തള്ളുന്ന കേന്ദ്രങ്ങളും പരിശോധിച്ചു. സജി ചെറിയാന്‍ എം.എല്‍.എ, നഗരസഭ അധ്യക്ഷന്‍ ജോണ്‍ മുളങ്കാട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എന്‍. സുധാമണി, വൈസ് പ്രസിഡൻറ് ജി. വിവേക്, ഹരിത കേരള മിഷന്‍ ജില്ല കോഓഡിനേറ്റര്‍ കെ.എസ്. രാജേഷ്, കില ജില്ല കോഓഡിനേറ്റര്‍ ജയരാജ്, ഹരിതകേരള മിഷന്‍ പ്രോഗ്രാം ഓഫിസര്‍ പി. അഖില്‍, തിരുവനന്തപുരം കോർപറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനൂപ് റോയി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. ചെങ്ങന്നൂര്‍ നഗരത്തില്‍ മാത്രമായി പ്രതിദിനം എട്ട് ടണ്‍ മാലിന്യവും താലൂക്കിലാകെ 22 ടണ്‍ മാലിന്യവും ഉൽപാദിപ്പിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉറവിടങ്ങളിൽതന്നെ പരമാവധി മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള സംവിധാനവും ഒരുക്കാന്‍ വേണ്ട പദ്ധതികള്‍ സംഘം തയാറാക്കും. ജൂലൈ 30ന് ചെങ്ങന്നൂര്‍ താലൂക്കിലെ വിവിധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ക്കും. മന്ത്രി തോമസ് ഐസക് യോഗത്തില്‍ പങ്കെടുക്കും. തിരുവനന്തപുരം കോർപറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനൂപ് റോയിയുടെ നേതൃത്വത്തിൽ മാലിന്യസംസ്കരണത്തിന് അനുയോജ്യമായ റിപ്പോര്‍ട്ട് തയാറാക്കി 30ന് നടക്കുന്ന യോഗത്തില്‍ അവതരിപ്പിക്കും. എം.എല്‍.എയുടെ ആവശ്യപ്രകാരം മന്ത്രി തോമസ് ഐസക് പ്രത്യേക താല്‍പര്യമെടുത്താണ് പദ്ധതി തയാറാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.