കേരള വാഴ്​സിറ്റി

ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള നാലാം ഘട്ട അലോട്ട്‌മ​െൻറ് ജൂലൈ നാലിന് തിരുവനന്തപുരം: 2018-19 അധ്യയനവര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള നാലാംഘട്ട അലോട്ട്‌മ​െൻറ് (http://admissions.keralauniversity.ac.in) എന്ന വെബ്‌സൈറ്റില്‍ നാലിന് പ്രസിദ്ധപ്പെടുത്തും. അപേക്ഷകര്‍ക്ക് ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്‌മ​െൻറ് പരിശോധിക്കാം. കൂടുതൽ വിവരങ്ങൾക്ക് െവബ്സൈറ്റ് സന്ദർശിക്കുക. തെരഞ്ഞെടുപ്പ് സ്റ്റുഡന്‍സ് കൗണ്‍സിലിലേക്കുള്ള വിദ്യാർഥി പ്രതിനിധികളുടെയും യൂനിയന്‍ ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ് ഇൗ മാസം 20ന് സര്‍വകലാശാല ഓഫിസില്‍ നടക്കും. നാമനിർദേശപത്രിക ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മുമ്പായി സമര്‍പ്പിക്കണം. വിജ്ഞാപനങ്ങള്‍ ജൂലൈ മൂന്നിന് സര്‍വകലാശാല ഓഫിസില്‍ പ്രസിദ്ധപ്പെടുത്തി. പൂർണരൂപം വെബ്‌സൈറ്റിൽ. പരീക്ഷഫലം 2018 ഏപ്രിലില്‍ നടത്തിയ സി.എസ്.എസ് 2016-2018 ബാച്ച് പരീക്ഷകളുടെ ഫലങ്ങള്‍: എം.എസ്സി ഇൻറഗ്രേറ്റീവ് ബയോളജി ഒന്നാം റാങ്ക് ഗോവിന്ദ് .എം (രജി നം.81616604007), എം.എസ്സി ജനറ്റിക്‌സ് ആൻഡ് പ്ലാൻറ് ബ്രീഡിങ് ഒന്നാം റാങ്ക് അഖിലേഷ് എസ്.വി നായര്‍, എം.എസ്സി സുവോളജി (പ്യുവര്‍ ആൻഡ് അപ്ലൈഡ്) ഒന്നാം റാങ്ക് അനുപമ ശേഖര്‍, എം.എസ്സി ഡെമോഗ്രഫി ഒന്നാം റാങ്ക് ദിവ്യ .എം (രജി നം.82316608001). 2018 ഏപ്രിലില്‍ നടത്തിയ ബി.എസ്സി (ആന്വല്‍ സ്‌കീം) മാത്തമാറ്റിക്‌സ് മെയിന്‍/സപ്ലിമ​െൻററി പരീക്ഷഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് മൂന്നുവരെ അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ബി.എസ്സി മാത്തമാറ്റിക്‌സ് (എസ്.ഡി.ഇ 2017 അഡ്മിഷന്‍) ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് www.sde.keralauniversity.ac.in/sdestudentregn . സ്റ്റഡി മെറ്റീരിയല്‍ ബി.കോം ടാക്‌സ്, കോഓപറേഷന്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് എസ്.ഡി.ഇ വഴി അഡ്മിഷന്‍ എടുത്ത കുട്ടികള്‍ ജൂലൈ നാലുമുതല്‍ സ്റ്റഡി മെറ്റീരിയലുകള്‍ സെക്ഷനില്‍നിന്ന് നേരിട്ട് കൈപ്പറ്റണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.