ജി.എസ്​.ടി ഘടന കൂടുതൽ ലളിതമാക്കണം -കെ.എം.സി.സി

കൊച്ചി: ചരക്കുസേവന നികുതി ഘടന കൂടുതൽ ലളിതമാക്കണമെന്ന് കേരള മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്‌സ് ആവശ്യപ്പെട്ടു. രാജ്യത്താകെ ഒറ്റനികുതി എന്ന നിലയിൽ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ചരക്കുസേവന നികുതി ഒരു വർഷം പൂർത്തിയാക്കിയിട്ടും വ്യാപാരികൾ ഇപ്പോഴും ഇരുട്ടിൽതപ്പുന്ന അവസ്ഥയാണ്. ജി.എസ്.ടി ഏർപ്പെടുത്തിയത് വ്യാപാരമാന്ദ്യത്തിനും വ്യാപാരരംഗത്ത് പ്രതിസന്ധിക്കും പല ചെറുകിട വ്യാപാരികളും വ്യാപാരമേഖല ഉപേക്ഷിച്ച് പോകുന്നതിനും കാരണമായി. പെട്രോളിയം ഉൽപന്നങ്ങൾ ചരക്കുസേവന നികുതിക്ക് കീഴിൽ കൊണ്ടുവരാത്തത് 'ഒരു രാഷ്ട്രം, ഒരൊറ്റ നികുതി'യെന്ന ആശയത്തിന് എതിരാണ്. പുതിയ നികുതി പരിഷ്‌കാരങ്ങൾ വ്യാപാരികൾക്ക് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുന്നത്. ഇ-വേ ബിൽ പോലുള്ള നിബന്ധനകൾ ജി.എസ്.ടി യെ കൂടുതൽ സങ്കീർണമാക്കുകയാണ്. ഇൗ സാഹചര്യത്തിൽ പ്രായോഗികഭേദഗതികൾ വരുത്തി ജി.എസ്.ടി കൂടുതൽ വ്യാപാരി സൗഹൃദവും നികുതിനിരക്കുകൾ കുറച്ച് ഉപഭോക്‌തൃ സൗഹൃദവുമാക്കണമെന്ന് കെ.എം.സി.സി പ്രസിഡൻറ് വി.എ. യൂസഫും ജനറൽ സെക്രട്ടറി കെ.എം. മുഹമ്മദ് സഗീറും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.