കർദിനാൾ ജോർജ് ആലഞ്ചേരി റോമിൽനിന്ന്​ തിരിച്ചെത്തി

കൊച്ചി: റോമിൽ ഫ്രാൻസിസ് മാർപാപ്പ പുതിയ 14 കർദിനാൾമാർക്ക് സ്ഥാനചിഹ്നങ്ങളായ തൊപ്പിയും മോതിരവും നൽകുന്ന ശുശ്രൂഷയിൽ സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുത്ത് തിരിച്ചെത്തി. വി. പേത്രാസി​െൻറ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പ അർപ്പിച്ച കുർബാനയിൽ മറ്റു കർദിനാൾമാരോടും മെത്രാന്മാരോടും ചേർന്ന് സഹകാർമികനായി അദ്ദേഹം പങ്കെടുത്തു. അവിടെതന്നെ അദ്ദേഹം പിതാവിനോട് ഹ്രസ്വസംഭാഷണം നടത്തി. റോമിൽ പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള കാര്യാലയത്തിൽ പ്രീഫെക്ട് കർദിനാൾ ലെയനാർദോ സാന്ദ്രിയെ സന്ദർശിച്ച് ഭാരതത്തിലെ സഭയുടെയും ഗൾഫ് രാജ്യങ്ങളിലെ സീറോ മലബാർ സമൂഹങ്ങളുടെയും കാര്യങ്ങൾ ചർച്ച ചെയ്തു. മുംബൈ ആർച് ബിഷപ് കർദിനാൾ ഓസ്വാൾഡ് േഗ്രഷ്യസും കേരളത്തിൽനിന്ന് സീറോ മലങ്കര സഭയുടെ മേജർ ആർച് ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസും കൺസിസ്ട്രിയിലും കുർബാനയിലും പങ്കെടുക്കാനെത്തിയിരുന്നു. എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്േട്രറ്റർ ബിഷപ് മാർ ജേക്കബ് മനത്തോടത്തും കർദിനാൾമാർക്ക് സ്ഥാനചിഹ്നങ്ങൾ നൽകുന്ന കൺസിസ്ട്രിയിൽ സംബന്ധിച്ചു. റോമിൽ പ്രവർത്തിക്കുന്ന സീറോ മലബാർ സഭയുടെ രണ്ട് സന്യാസിനീസമൂഹങ്ങളിൽ കുർബാനയർപ്പിച്ച് അദ്ദേഹം സന്ദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.