കൊലപാതകികൾക്ക് മാതൃകപരമായ ശിക്ഷ ഉറപ്പാക്കുക -എ.െഎ.ഡി.എസ്.ഒ കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.െഎ പ്രവർത്തകൻ അഭിമന്യുവിെൻറ കൊലപാതകികൾക്ക് മാതൃകപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് എ.െഎ.ഡി.എസ്.ഒ സംസ്ഥാന പ്രസിഡൻറ് ബിനു ബേബി അഭിപ്രായപ്പെട്ടു. ഇതര സംഘടനകളുെട ജനാധിപത്യാവകാശങ്ങൾ കൈയൂക്കിെൻറ ബലത്തിൽ നിഷേധിക്കുന്നവരെ ഒറ്റപ്പെടുത്തേണ്ടതിെൻറ അനിവാര്യതയാണ് ഇൗ കൊലപാതകം വെളിവാക്കുന്നതെന്ന് അദ്ദേഹം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. യു.ജി.സി നിയമം റദ്ദാക്കി ഉന്നതവിദ്യാഭ്യാസ കമീഷൻ രൂപവത്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം വിദ്യാഭ്യാസരംഗം സമ്പൂർണമായി കേമ്പാളവത്കരിക്കാനാണെന്നും അത് അക്കാദമിക നിലവാരം കെടുത്തുമെന്നും അതിനാൽ യു.ജി.സി പിരിച്ചുവിടാൻ തീരുമാനിച്ചുകൊണ്ടുള്ള കരട് നിയമം റദ്ദ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.