കാമ്പസ് ഫ്രണ്ടിനെ നിരോധിക്കണം -കെ.എസ്.യു കൊച്ചി: സർഗാത്മക കാമ്പസുകളിലേക്ക് ആയുധ പരിശീലനം നടത്തി മതവിദ്വേഷം വളർത്താൻ കടന്നുവരുന്ന കാമ്പസ് ഫ്രണ്ടിനെ പോലുള്ള വിദ്യാർഥി സംഘടനയെ നിരോധിക്കാൻ സർക്കാർ തയാറാകണമെന്ന് കെ.എസ്.യു മഹാരാജാസ് കോളജ് യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ വിദ്യാർഥി സമൂഹത്തിെൻറ പുരോഗതിക്കായി ഒരുവിധ സംഭാവനയും നൽകാെത മത വർഗീയതയിലൂന്നിയ പ്രവർത്തനങ്ങൾ നടത്തി കാമ്പസുകളിൽ തെറ്റായ സന്ദേശം നൽകുന്ന ഇത്തരം സംഘടനകളെ മുളയിലെ നുള്ളാൻ സർക്കാർ മുൻൈകയെടുക്കണമെന്ന് മഹാരാജാസ് കോളജ് മുൻ ചെയർമാനും കെ.എസ്.യു സംസ്ഥാന സെക്രട്ടറിയുമായ എ.എ. അജ്മൽ പറഞ്ഞു. സംഘടനകൾക്കപ്പുറം മഹാരാജാസിലെ വിദ്യാർഥികളുമായി വ്യക്തിബന്ധം പുലർത്തിയ അഭിമന്യുവിെൻറ മരണത്തിൽ കെ.എസ്.യുവിെൻറ ദുഃഖം രേഖപ്പെടുത്തുന്നു. കെ.എസ്.യു പോലെയുള്ള മതേതര സംഘടനയുടെ സംഘടന സ്വാതന്ത്ര്യം എസ്.എഫ്.െഎ നിഷേധിക്കുേമ്പാൾ അങ്ങോട്ട് കടന്നുവരാൻ ശ്രമിക്കുന്നത് എ.ബി.വി.പിയും കാമ്പസ് ഫ്രണ്ടും പോലെയുള്ള മത സംഘടനകളാണെന്ന് എസ്.എഫ്.െഎ നേതൃത്വം തിരിച്ചറിയണമെന്ന് കെ.എസ്.യു ഒാർമപ്പെടുത്തി. അനുശോചന യോഗത്തിൽ കെ.എസ്.യു യൂനിറ്റ് പ്രസിഡൻറ് എൽ.എസ്. തേജസ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് ഭാരവാഹികളായ തംജീദ്, കെ.എസ്. അനന്തു, ടെക്സൺ, പ്രിയ, അഞ്ജന, ജില്ല വൈസ് പ്രസിഡൻറ് ഭാഗ്യനാഥ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.