ഈ വർഷം 100 സ്​മാർട്ട്​ പൊലീസ്​ സ്​റ്റേഷൻ -ഡി.ജി.പി

ആലപ്പുഴ: സംസ്ഥാനത്തെ 100 പൊലീസ് സ്റ്റേഷൻ ഈ വർഷം സ്മാർട്ടാക്കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ആധുനിക സാങ്കേതികത ഉപയോഗപ്പെടുത്തി കേരള പൊലീസിനെ ശക്തിപ്പെടുത്തുന്നതി​െൻറ ഭാഗമായാണിത്. പുന്നപ്ര പൊലീസ് സ്റ്റേഷനെ ജില്ലയിലെ ആദ്യ മാതൃക സ്റ്റേഷനായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്മാർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവിധഭാഗങ്ങളിൽ സ്ഥാപിക്കുന്ന കാമറകൾക്ക് മുന്നിലെത്തി പൊതുജനത്തിന് പരാതി ബോധിപ്പിക്കാം. പരാതി അപ്പോൾതന്നെ എസ്.എച്ച്.ഒക്ക് കൈമാറി തുടർനടപടി സ്വീകരിക്കും. സ്റ്റേഷനിൽ എത്താതെതന്നെ ജനങ്ങൾക്ക് പരാതി അറിയിക്കാമെന്നതാണ് ഇതി​െൻറ പ്രത്യേകത. BT14 - ഇത് ഞാൻ തന്നെ... 1987ൽ പുന്നപ്ര സ്റ്റേഷനിൽ എസ്.എച്ച്.ഒ ആയിരുന്ന കാലത്തെ യാത്രയയപ്പി​െൻറ ഗ്രൂപ്ഫോേട്ടായിൽ തന്നെ ചൂണ്ടിക്കാണിക്കുന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റ (ചിത്രം ബിമൽ തമ്പി)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.