മൂവാറ്റുപുഴ: ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ക്ഷീരവര്‍ധിനി പദ്ധതിക്ക് ആവോലിയില്‍ തുടക്കമായി. രണ്ടാര്‍ ക്ഷീരോൽപാദക സഹകരണ സംഘം ഹാളില്‍ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. ഹാരിസ് പദ്ധതിയും കര്‍ഷക സമ്പര്‍ക്ക പരിപാടിയും ഉദ്ഘാടനം ചെയ്തു. കർഷകർക്ക് 40,000 രൂപയുടെ ചെക്കുകളും അദ്ദേഹം കൈമാറി. ക്ഷീരകര്‍ഷകര്‍ക്ക് പലിശയില്ലാതെ കറവപ്പശുക്കളെ വാങ്ങുന്നതിന് 40,000 രൂപ വരെ ലഭ്യമാക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമാകുന്ന കര്‍ഷകര്‍ ക്ഷീരസംഘങ്ങളില്‍ കൊടുക്കുന്ന പാലിെൻറ വിലയില്‍നിന്നും ആഴ്ചയില്‍ 500രൂപ വീതം പിടിച്ച് 20 മാസം കൊണ്ട് തിരിച്ചടവ് പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോര്‍ഡി എന്‍. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഡയറി എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ മെറീന പോള്‍ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡൻറ് സുഹറ സിദ്ദീഖ്, രണ്ടാര്‍ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻറ് പി.എസ്. സൈനുദ്ദീന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് മോനിപ്പിള്ളി, അയ്യൂബ് ഖാന്‍, ബല്‍ക്കീസ് റഷീദ്, ക്ഷീരസംഘം സെക്രട്ടറി പി.എം. െജസി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.