മട്ടാഞ്ചേരി: രക്തസമ്മർദത്തെ തുടർന്ന് ശരീരത്തിെൻറ ഇടതുഭാഗം തളർന്ന് തലയിൽ ശസ്ത്രക്രിയക്കുശേഷം ഒന്നര മാസമായി . അജന്ത തിയറ്ററിന് സമീപം താമസിക്കുന്ന പ്രകാശനാണ് (ബാബു - 38) തുടർ ചികിത്സക്ക് സഹായം വേണ്ടിവരുന്നത്. നാട്ടുകാർ പിരിച്ചു നൽകിയ ഒമ്പത് ലക്ഷം രൂപയാണ് ഇതുവരെ ചെലവഴിച്ചത്. ഇനിയും ദീർഘകാലം ചികിത്സ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഓട്ടോ ഡ്രൈവറായ പ്രകാശെൻറ വരുമാനമായിരുന്നു ഭാര്യയും വിദ്യാർഥികളായ മൂന്നു മക്കളുമുള്ള കുടുംബത്തിെൻറ ഏക ആശ്രയം. ചികിത്സക്ക് പണം കണ്ടെത്താൻ ഡിവിഷൻ കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ് (ചെയ.), കെ.എ. സജീവൻ (കൺ.) വി.സി. ബിജു (ട്രഷ.) എന്നിവർ ഭാരവാഹികളായി സമിതി രൂപവത്കരിച്ചു. യൂക്കോ ബാങ്കിെൻറ ഫോർട്ട് കൊച്ചി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ-16600110053836. ഐ.എഫ്.എസ്.സി കോഡ് - UCBA0001660.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.