കൊച്ചി: നിറപറ ബ്രാൻഡിെൻറ പ്രതിഛായ തകർക്കാൻ സത്യവിരുദ്ധമായ പ്രചാരണങ്ങൾ നടത്തുന്നതിനെതിരെ ജില്ല പൊലീസ് മേധാവിക്ക് കമ്പനി അധികൃതർ പരാതി നൽകി. അടുത്തകാലത്ത് മറ്റു ചില കറിപ്പൗഡർ ബ്രാൻഡുകളിൽ കീടനാശിനിയുടെ അംശവും മറ്റു ചില ബ്രാൻഡഡ് അരിയിൽ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. എന്നാൽ, അവയിലൊന്നും തന്നെ നിറപറ ബ്രാൻഡ് ഉണ്ടായിരുന്നില്ല. പക്ഷേ, അവയിൽ നിറപറയുടെ പേര് കൂട്ടിച്ചേർത്ത് പ്രചരിപ്പിക്കുകയാണ് ചില ഒാൺലൈൻ മാധ്യമങ്ങൾ. ഇതിനൊപ്പം നിറപറയുടെ ബ്രാൻഡ് അംബാസഡർ ആയ മോഹൻലാലിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.