പുരോഹിതന്മാർ സ‌്ത്രീകളെ കുമ്പസാരിപ്പിക്കരുതെന്ന്​ ആവശ്യപ്പെട്ട്​ സത്യഗ്രഹം

കൊച്ചി: സ‌്ത്രീ സുരക്ഷക്കെതിരെ വെല്ലുവിളികൾ നിരന്തരമായുണ്ടാകുന്ന സാഹചര്യത്തിൽ പുരോഹിതന്മാർ സ‌്ത്രീകളെ കുമ്പസാരിപ്പിക്കുന്നത‌് നിരോധിക്കണം എന്നാവശ്യപ്പെട്ട‌് ഏഴിന് സെക്രേട്ടറിയറ്റിന‌് മുന്നിൽ സത്യഗ്രഹം ഇരിക്കുമെന്ന‌് പൊതുപ്രവർത്തക ഇന്ദുലേഖ ജോസഫ‌്. തലമുറകളായുള്ള ആചാരം ഒഴിവാക്കാൻ ബുദ്ധിമുട്ടുള്ള സ‌്ത്രീകൾക്ക് കന്യാസ‌്ത്രീകളുടെ അടുത്ത‌് കുമ്പസാരം നടത്താൻ സാഹചര്യം ഒരുക്കണം. ഇക്കാര്യം നേരിട്ട‌് കർദിനാൾ ജോർജ് ആലഞ്ചേരിയുമായി സംസാരിച്ചിരുന്നു. അനുകൂല മറുപടി ലഭ്യമല്ലാത്തതിനാലാണ‌് നിയമനിർമാണത്തിന് സർക്കാറിനെ സമീപിക്കുന്നതെന്നും ഇന്ദുലേഖ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.