മെറ്റി മെറിറ്റ് അവാർഡ് വിതരണം

ആലപ്പുഴ: ആലപ്പുഴ ഗവ. മുഹമ്മദൻസ് ഹയർസെക്കൻഡറി സ്കൂളിൽ മെറ്റി മെറിറ്റ് അവാർഡ് വിതരണോദ്ഘാടനം കലക്ടർ ടി.വി അനുപമ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പി.യു ശാന്തറാം അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. മനോജ് കുമാർ, ചുനക്കര ജനാർദനൻ നായർ, കൗൺസിലർ എ.എം. നൗഫൽ, എസ്.എം.സി ചെയർമാൻ ജി. സതീഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് വി.ആർ. ഷൈല, രഞ്ജിത എൽ. രാജ് എന്നിവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ മേഴ്സി കുഞ്ചാണ്ടി സ്വാഗതം പറഞ്ഞു. വാതിൽപ്പടി വിതരണത്തിൽ അപാകതകൾ വ്യാപകം ഭക്ഷ്യധാന്യം കീറിയ ചാക്കിൽ, തൂക്കി നൽകലും കുറവ്; ധനനഷ്ടമെന്ന് വ്യാപാരികൾ ആലപ്പുഴ: ജില്ലയിലെ താലൂക്കുകളിൽ ഭക്ഷ്യധാന്യങ്ങൾ കീറിയ ചാക്കിൽ നൽകുന്നതും തൂക്കി നൽകാത്തതും മൂലം വലിയ നഷ്ടമുണ്ടാകുന്നതായി റേഷൻ വ്യാപാരികൾ. വാതിൽപ്പടി വിതരണം തുടങ്ങി ഒരു വർഷം ആയിട്ടും വ്യാപാരികൾക്ക് കൃത്യമായി തൂക്കി നൽകുന്നില്ല. ചാക്കി​െൻറ ടയർവെയ്റ്റ് കൃത്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് സിവിൽ സപ്ലൈസ് അധികാരികൾക്കും ലീഗൽ മെട്രോളജി വകുപ്പിനും പരാതി നൽകുമെന്ന് റേഷൻവ്യാപാരികൾ പറഞ്ഞു. എ.പി.എൽ കാർഡ് ഉടമക്ക് ഒരു കിലോ ഗ്രാം അരി വീതം അനുവദിച്ചശേഷം അരിയും ഗോതമ്പും രണ്ട് കിലോഗ്രാം ലഭിക്കുമെന്ന് അധികാരികൾ ഉപഭോക്താക്കൾക്ക് സന്ദേശം അയക്കുന്നത് വ്യാപാരികളും കാർഡ് ഉടമകളും തമ്മിൽ വാക്കേറ്റം ഉണ്ടാകുന്നതിന് കാരണമാകുന്നു. അധികാരികളുടെ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വ്യാപാരികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.