അരൂർ: ഡ്രഡ്ജ് ചെയ്ത ചളി കായലിൽത്തന്നെ തള്ളുന്നതുമൂലം ഏക്കർകണക്കിന് കായൽ നികന്നു. അരൂർ കൈതപ്പുഴ കായലിൽ അരൂർ-ഇടക്കൊച്ചി പാലത്തിെൻറ തെക്കുഭാഗത്താണ് ഡ്രഡ്ജിങ് ആരംഭിച്ചത്. ജനുറം കുടിവെള്ള പദ്ധതിക്കുവേണ്ടി കായലിെൻറ അടിത്തട്ടിലൂടെ കൂറ്റൻ ശുദ്ധജല വിതരണ പൈപ്പ് സ്ഥാപിക്കുന്നതിനാണ് ഡ്രഡ്ജിങ് നടത്തുന്നത്. ചളി കായലിൽത്തന്നെ തള്ളുന്നതുമൂലം ജലയാനങ്ങൾ മണൽത്തിട്ടയിലിടിച്ച് അപകടങ്ങൾ സംഭവിക്കുന്നുണ്ട്. മാത്രമല്ല മീൻപിടിത്തക്കാർക്ക് മത്സ്യങ്ങൾ ലഭിക്കാതെയുമായി. കലക്കുനിറഞ്ഞ ഭാഗത്തുനിന്ന് മത്സ്യങ്ങൾ പലായനം ചെയ്യുകയാണെന്ന് മീൻപിടിത്ത തൊഴിലാളികൾ പറഞ്ഞു. ചീനവല ഉപയോഗിച്ച് മീൻപിടിക്കുന്നവരും ദുരിതത്തിലാണ്. വല താഴ്ത്തുന്ന ഭാഗത്ത് എക്കൽ അടിഞ്ഞിരിക്കുകയാണ്. അരൂർ വ്യവസായ കേന്ദ്രത്തിൽ നിരവധി ബോട്ട് നിർമാണ യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെനിന്ന് നിർമിക്കുന്ന ചെറുതും വലുതുമായ യാനങ്ങൾ കായലിലേക്ക് ഇറക്കാൻ കഴിയാത്ത സ്ഥിതിയായി. രാത്രിയിൽ സ്പീഡ് ബോട്ടുകളും മണൽത്തിട്ടയിൽ ഇടിച്ചുനിൽക്കുന്നുണ്ട്. ഡ്രഡ്ജ് ചെയ്യുന്ന ചളി കരയിലേക്ക് നീക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ പൈപ്പ് സ്ഥാപിക്കുന്ന ജോലി തടയുമെന്ന് മീൻപിടിത്ത തൊഴിലാളി സംഘടന നേതാക്കൾ പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കൽ; ചേർത്തല പൊതുമരാമത്ത് ഒാഫിസിൽ ചർച്ച ഇന്ന് അരൂർ: ചന്തിരൂർ പഴയപാലം റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച -രാവിലെ 10ന് ചേർത്തല പൊതുമരാമത്ത് ഒാഫിസിൽ ചർച്ച നടക്കും. കഴിഞ്ഞ ദിവസം റോഡിനിരുവശങ്ങളിലുമുള്ള കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ വ്യാപാരികൾ തടഞ്ഞത് സംഘർഷത്തിനിടയാക്കിയിരുന്നു. അരൂർ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ചന്തിരൂർ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് യു.സി. ഷാജിയുടെ നേതൃത്വത്തിൽ അമ്പതിലധികം വ്യാപാരികളെത്തിയാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. പതിറ്റാണ്ടുകളായി ചന്തിരൂർ പഴയപാലം റോഡരികിൽ കച്ചവടം നടത്തുന്നവരെയാണ് ഉദ്യോഗസ്ഥർ ഒഴിപ്പിക്കാനെത്തിയത്. എന്നാൽ പഴയപാലം റോഡിരികിൽ നിരവധി കമ്പനികളും സ്വകാര്യ വ്യക്തികളും നടത്തിയ ൈകയേറ്റം ഒഴിപ്പിക്കാതെ പാവപ്പെട്ട വ്യാപാരികളുടെ കഞ്ഞികുടി മുട്ടിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് മർച്ചൻറ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ചില സംഘടനകൾ ഭീഷണിപ്പെടുത്തി മുതലെടുക്കാനും ശ്രമിക്കുന്നുണ്ടെന്നും വ്യാപാരി സംഘടന നേതാക്കൾ പറഞ്ഞു. റോഡ് പുറമ്പോക്കുഭൂമി അളന്ന് തിട്ടപ്പെടുത്തി അതിര് തിരിച്ചശേഷമേ ഒഴിപ്പിക്കൽ നടപടി ആരംഭിക്കാവൂ എന്ന വ്യാപാരികളുടെ ആവശ്യം ഒടുവിൽ ഉദ്യോഗസ്ഥർ അംഗീകരിക്കുകയായിരുന്നു. പൊലീസും പഞ്ചായത്ത് അധികൃതരും വ്യാപാരി പ്രതിനിധികളും തമ്മിൽ ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതോടെയാണ് വ്യാപാരികൾ പിരിഞ്ഞത്. ചർച്ചയിൽ വ്യാപാരി സംഘടന നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും. വലിയ ൈകയേറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തിരുത്താനും തയാറാകുമെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.