കരാ​െട്ടയുടെ പടവുകൾ കടന്ന്​ ജേക്കബ്​ തോമസ്​

കൊച്ചി: കൊണ്ടും കൊടുത്തും സർക്കാറിനെയും രാഷ്ട്രീയനേതൃത്വങ്ങളെയും എതിരിട്ട് മുന്നോട്ടുപോകുന്ന ജേക്കബ് തോമസ് സർവ അടവും തടയും പഠിച്ചിട്ടാണ് ഇൗ പണിക്കിറങ്ങിയതെന്ന് എത്ര പേർക്ക് അറിയാം? കരാെട്ട പഠനം തുടങ്ങിയിട്ട് വർഷം 37 കഴിഞ്ഞു. ബ്ലാക്ക്ബെൽറ്റ് കിട്ടിയിട്ടും നിർത്തിയില്ല. പഠിച്ചുപഠിച്ച് ഇപ്പോൾ ബ്ലാക്ക്ബെൽറ്റി​െൻറ മൂന്നാം ഡിഗ്രിയും ഇൗ െഎ.പി.എസുകാരന് സ്വന്തം. കരാെട്ട പഠനം തുടരാൻ തന്നെയാണ് തീരുമാനം. കഴിഞ്ഞദിവസം കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ജപ്പാനിലെ ഒഖിനാവ ആസ്ഥാനമായ പ്രമുഖ കരാെട്ട സംഘടനയിൽനിന്ന് ബ്ലാക്ക്ബെൽറ്റി​െൻറ മൂന്നാം ഡിഗ്രി ജേക്കബ് തോമസ് ഏറ്റുവാങ്ങിയത്. സംഘടനയുടെ ദേശീയ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. 1981ൽ വെള്ളായണി കാർഷിക കോളജിൽ ബി.എസ്സി അഗ്രികൾച്ചറിന് പഠിക്കുേമ്പാഴാണ് ജേക്കബ് തോമസ് കൂട്ടുകാർക്കൊപ്പം കരാെട്ട അഭ്യസിച്ചുതുടങ്ങിയത്. കോളജി​െൻറ ടെറസായിരുന്നു ക്ലാസ് മുറി. വിദ്യാഭ്യാസം ഡൽഹിയിലേക്ക് നീണ്ടപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിൽതന്നെ പരിശീലകനെ വെച്ച് അവിടെയും പഠനം തുടർന്നു. കണ്ണൂർ എസ്.പിയായിരുന്നപ്പോഴും കൊച്ചി സിറ്റി പൊലീസ് കമീഷണറായിരുന്നപ്പോഴും കരാെട്ട പഠനം മുടക്കിയില്ലെന്ന് ജേക്കബ് തോമസ് 'മാധ്യമ'ത്തോട് പറഞ്ഞു. കരാെട്ടയോടുള്ള അടങ്ങാത്ത കമ്പമാണ് െഎ.പി.എസിലേക്ക് വരാനുള്ള പ്രധാന കാരണവും. കൊച്ചിയിൽ ജോലി ചെയ്യുേമ്പാഴാണ് അന്താരാഷ്ട്ര കരാെട്ട സംഘടനയുമായി ബന്ധപ്പെടുന്നത്. കരാെട്ട മുറകളും സൂത്രവിദ്യകളും പലതും അറിയാമെങ്കിലും അതൊന്നും പ്രയോഗിക്കേണ്ടിവന്നിട്ടില്ലെന്നും ജേക്കബ് തോമസ് പറയുന്നു. ശാരീരികവും മാനസികവുമായ അച്ചടക്കം, ഏകാഗ്രത, ആത്മവിശ്വാസം, ഏത് പ്രതിസന്ധിയെയും നേരിടാനുള്ള മനോധൈര്യം, ഒന്നിനെയും ഭയപ്പെടാതിരിക്കാനുള്ള മനക്കരുത്ത്... ഇതൊക്കെയാണ് നാല് പതിറ്റാണ്ടിനോടടുക്കുന്ന കരാെട്ട പഠനം തനിക്ക് നൽകിയതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സംഘടനയുടെ ആഗോള പ്രസിഡൻറ് ഹാൻഷി മിനോരു ഹിഗയുടെ പുത്രൻ കോയു ഹിഗയാണ് കഴിഞ്ഞ ദിവസം ജേക്കബ് തോമസിന് സർട്ടിഫിക്കറ്റ് സമ്മാനിച്ചത്. വി.എ. നസീറാണ് ഇന്ത്യയിൽ സംഘടനയുടെ മുഖ്യ പരിശീലകൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.