പി.ജി.ടി.ഐ-കൊച്ചിൻ മാസ്റ്റേഴ്സ് ഗോൾഫിന് ഇന്ന് തുടക്കം കൊച്ചി: പ്രഫഷനൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യയും (പി.ജി.ടി.ഐ) സിയാൽ ഗോൾഫ് കോഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന പി.ജി.ടി.ഐ-കൊച്ചിൻ മാസ്റ്റേഴ്സ് ഗോൾഫ് ടൂർണമെൻറിന് ബുധനാഴ്ച സിയാൽ ഗോൾഫ് കോഴ്സിൽ തുടക്കമാകും. ഗോൾഫ് ദേശീയ ചാമ്പ്യനെ നിർണയിക്കാനുള്ള വിവിധ പി.ജി.ടി.ഐ ടൂർണമെൻറുകളിലൊന്നാണിത്. കൊച്ചിൻ മാസ്റ്റേഴ്സ് ചാമ്പ്യനൊപ്പം കൂടുതൽ പോയൻറ് നേടുന്ന അമ്പതോളം പേർക്കും സമ്മാനം ലഭിക്കും. മൊത്തം 40 ലക്ഷമാണ് സമ്മാനത്തുക. കൊച്ചിൻ മാസ്റ്റേഴ്സിെൻറ അഞ്ചാമത് എഡിഷനാണ് സിയാലിൽ നടക്കുന്നത്. നിലവിലെ ചാമ്പ്യൻ മുകേഷ് കുമാർ, മുൻ ചാമ്പ്യൻ ഫിറോസ് അലി മൊല്ല, 2017ലെ പി.ജി.ടി.ഐ ഓർഡർ ഓഫ് മെറിറ്റ് ചാമ്പ്യൻ ഷമീം ഖാൻ, ഉദയൻ മനെ, ഹണി ബൈസോയ, ശങ്കർ ദാസ് എന്നിവർക്കൊപ്പം അനുര റോഹന, മിഥുൻ പെരേര, എൻ. തങ്കരാജ്, കെ. പ്രഭാകരൻ (ശ്രീലങ്ക), മുഹമ്മദ് ഹൊസൈൻ മുല്ല (ബംഗ്ലാദേശ്), കുനൽ ഭാസിൻ (ആസ്ട്രേലിയ), ആൽബി ഹനെകോ (ദക്ഷിണാഫ്രിക്ക), ആർതർ ഹോർൺ (സ്വിറ്റ്സർലൻഡ്) എന്നീ വിദേശ താരങ്ങളും മത്സരിക്കുന്നുണ്ട്. കേരളത്തിൽനിന്നും മധേഷ് കൃഷ്ണ മാത്രമാണ് പങ്കെടുക്കുന്നത്. മികച്ച കാലാവസ്ഥക്കൊപ്പം മത്സരങ്ങൾ ഏറെ രസകരമാക്കുന്ന തരത്തിലാണ് ഗോൾഫ് കോഴ്സ് രൂപകൽപന ചെയ്തിട്ടുള്ളതെന്ന് സിയാൽ എക്സിക്യൂട്ടിവ് ഡയറക്ടർ എ.എം. ഷബീൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സിയാൽ ഗോൾഫ് ഉപദേശകൻ റിട്ട. മേജർ ജനറൽ എ.ജെ. കോശി, ഫിനാൻഷ്യൽ ഓഫിസർ സുനിൽ ചാക്കോ, ഷമീം ഖാൻ, ഹണി ബൈസോയ, സമ്പത്ത് ചാരി, എ.സി.കെ നായർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഫെബ്രുവരി മൂന്നിന് ടൂർണമെൻറ് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.