മിനി സിവില്‍ സ്​റ്റേഷന്‍ പരിസരത്തെ മാലിന്യ നീക്കം; പ്രഖ്യാപനം ജലരേഖയായി

മൂവാറ്റുപുഴ: മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തെ മാലിന്യങ്ങൾ നീക്കുമെന്ന പ്രഖ്യാപനം ജലരേഖയായി. ആർ.ഡി.ഒ, ആർ.ടി.ഒ, താലൂക്ക് ഓഫിസ്, ട്രഷറി, എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ച് തുടങ്ങിയ 19-ാളം ഓഫിസുകള്‍ ഇവിെടയാണ് പ്രവര്‍ത്തിക്കുന്നത്. പ്രവേശന ഭാഗത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. കെട്ടിടത്തില്‍ പലയിടത്തും മാലിന്യങ്ങള്‍ കുമിഞ്ഞ നിലയിലാണ്. സ്റ്റേഷനിലെ സുരക്ഷ സംവിധാനങ്ങളും കാര്യക്ഷമമല്ല. സെക്യൂരിറ്റി ഇല്ലാത്തതിനാല്‍ ആര്‍ക്കും ഓഫിസുകളില്‍ കയറിയിറങ്ങാവുന്ന അവസ്ഥയാണ്. ഇവിടെ രാത്രി സാമൂഹികവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. മദ്യ-മയക്കുമരുന്നു മാഫിയകളും കൈയടക്കുന്നുെണ്ടന്ന പരാതിക്കും പരിഹാരമായില്ല. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ പലവട്ടം പിടികൂടിയിട്ടുണ്ട്. സി.സി ടി.വി കാമറ ഉള്‍പ്പെടെ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിനും നടപടിയായില്ല. സ്റ്റേഷന് പിന്നിലെ മൂത്രപ്പുര കാടുപിടിച്ച് മാലിന്യകേന്ദ്രമായി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം പോലുമില്ല. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച ടോയ്ലറ്റുകൾ വൃത്തിഹീനമാണ്. വെള്ളവുമില്ല, വെള്ളിച്ചവുമില്ല. ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ ഇവിടേക്ക് ആരും വരാത്ത സാഹചര്യമാണ്. സന്നദ്ധ സംഘടനകള്‍ വൃത്തിയാക്കിയിരുന്നെങ്കിലും അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ല. എല്ലാ മാസവും താലൂക്ക് വികസനസമിതി യോഗം ചേരുന്നുണ്ടെങ്കിലും ഇവിടത്തെ ശോച്യാവസ്ഥക്ക് പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിയാത്തത് അനാസ്ഥയാണെന്ന ആരോപണവും ഉയരുന്നുണ്ട്. മാലിന്യംനീക്കി പരിസരം ശുചീകരിക്കണമെന്നും ശുചി മുറിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകുവാനൊരുങ്ങുകയാണ് നാട്ടുകാർ. ഫോട്ടോ..... മൂവാറ്റുപുഴ സിവില്‍ സ്േറ്റഷന് പിന്നിലെ ശുചിമുറിക്ക് സമീപം കൂട്ടിയിട്ട മാലിന്യം. ഫയൽ നെയിംMalinniyam .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.