കൂത്താട്ടുകുളം: കേരള കോൺഗ്രസ് (എം) രാമമംഗലം മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ കിഴുമുറി ആയുർവേദ ഡിസ്പെൻസറിക്ക് മുന്നിൽ കൂട്ടധർണ നടത്തി. 30 കിടക്കകളോടുകൂടിയ കിടത്തി ച്ചികിത്സ സൗകര്യമുള്ള ആശുപത്രിയായി ഇത് ഉയർത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. പിറവം മണ്ഡലം പ്രസിഡൻറ് ജോർജ് ചമ്പമല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.പി. ജോയി, യൂത്ത് ഫ്രണ്ട് പ്രസിഡൻറ് അജു തുണ്ണാൽ എന്നിവർ സംസാരിച്ചു. ഫോട്ടോ : കേരള കോൺഗ്രസ് (എം) രാമമംഗലം മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ കിഴുമുറി ആയുർവേദ ഡിസ്പെൻസറിക്ക് മുന്നിൽ നടത്തിയ ധർണ പിറവം മണ്ഡലം പ്രസിഡൻറ് ജോർജ് ചമ്പമല ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ : ഇലഞ്ഞി ഫൊറോന പള്ളിയില്‍ കന്യാമറിയത്തിെൻറ ശുദ്ധീകരണത്തിരുനാളിന് പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ ആലപ്പാട്ടുകുന്നേല്‍ കൊടി ഉയര്‍ത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.