കായംകുളം സപ്ലിമെൻറ്​

മാലിന്യ നിക്ഷേപ കേന്ദ്രം ഇനി സാംസ്കാരിക കേന്ദ്രം കൃഷ്ണപുരം അതിർത്തിച്ചിറയിലെ കേന്ദ്രം വിനോദത്തിനും വിജ്ഞാനത്തിനും വഴിയൊരുക്കും ദേശീയപാതയോരത്തെ മാലിന്യനിക്ഷേപ കേന്ദ്രമായിരുന്ന കൃഷ്ണപുരം അതിർത്തിച്ചിറ ആകർഷകമായ സാംസ്കാരിക വിനോദ കേന്ദ്രമായി വികസനക്കുതിപ്പിലേക്ക്. കുട്ടികൾക്കുള്ള പാർക്ക്, മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം നീന്തൽക്കുളങ്ങൾ, കുളത്തിന് ചുറ്റും കൽപടവുകൾ, ക്വോട്ടേജുകൾ, പെഡൽബോട്ട് ജെട്ടി, ബോട്ടുകൾ, നടപ്പാത, സൈക്കിളിങ് ട്രാക്ക്, കഫേറ്റ് ഏരിയ, ഐസ്ക്രീം പാർലർ, ലാൻറ്സ്കേപ്പിങ്, അലങ്കാര ദീപങ്ങൾ എന്നിവയാണ് തയാറാകുന്നത്. കുളത്തിന് ചുറ്റും പുല്ല് പിടിപ്പിക്കുന്ന പണികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അരക്കോടിയോളം രൂപ െചലവഴിച്ചാണ് ചതുപ്പായി കിടന്നിരുന്ന അതിർത്തിച്ചിറ കരഭൂമിയാക്കി ഉയർത്തി വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചത്. കോടികൾ െചലവഴിച്ചാണ് മനോഹരമായ വികസന പദ്ധതികൾ യാഥാർഥ്യമാക്കിയത്. ഇതിന് സമീപത്ത് തന്നെ കാർട്ടൂൺ മ്യൂസിയം, ഒാപൺ എയർ ഒാഡിറ്റോറിയം, ലൈബ്രറി എന്നിവ നേരേത്ത സ്ഥാപിച്ചിരുന്നു. ലളിതകല അക്കാദമിയുടെ മേൽനോട്ടത്തിലാണ് കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയം പ്രവർത്തിക്കുന്നത്. ശങ്കറി​െൻറ പ്രതിമ, അദ്ദേഹത്തി​െൻറ ഏറ്റവും പ്രശസ്തമായ കാർട്ടൂണുകൾ, രചനക്കായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, അതോടൊപ്പം മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പ്രമുഖ കലാകാരന്മാരുടെ പ്രശസ്തമായ കാർട്ടൂണുകൾ, കാർട്ടൂണിസ്റ്റുകളുടെ കളരിയായി മാറിയ ശങ്കേഴ്സ് വീക്ക്ലിയുടെ ശേഖരം, കുട്ടികൾക്കുള്ള പാവമ്യൂസിയം എന്നിവയാണ് മ്യൂസിയത്തിലുള്ളത്. മനോഹരമായ ശിൽപങ്ങളും ഒരുക്കിയിട്ടുണ്ട്. വിനോദ സഞ്ചാരികൾ ഇഷ്ടപ്പെടുന്ന കൃഷ്ണപുരം കൊട്ടാരം, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം എന്നിവ ഇതിന് സമീപത്തായാണ് പ്രവർത്തിക്കുന്നത്. ഇവ കൂട്ടിയിണക്കുന്ന തരത്തിലുള്ള വിനോദസഞ്ചാര വികസന പദ്ധതികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. വാഹിദ് കറ്റാനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.