വടയമ്പാടി സമരം കൂടുതൽ ശക്തമാക്കാൻ സമര സമിതി തീരുമാനം

കോലഞ്ചേരി: വടയമ്പാടിയിലെ ദലിത് ഭൂസമരം കൂടുതൽ ശക്തമാക്കാൻ സമര സമിതി തീരുമാനം. ഇതി​െൻറ ഭാഗമായി അടുത്ത മാസം നാലിന് വടയമ്പാടിയിൽ ദലിത് ആത്മാഭിമാന സദസ്സ് സംഘടിപ്പിക്കും. പൊലീസ് നടപടിക്കെതിരെ നിയമ നടപടി ശക്തമാക്കാനും സമരസമിതി തീരുമാനിച്ചു. സംസ്ഥാന-ദേശീയ മനുഷ്യാവകാശ കമീഷൻ, പട്ടികജാതി കമീഷൻ എന്നിവക്ക് പരാതി നൽകും. സ്ഥലത്തി​െൻറ പട്ടയത്തി​െൻറ നിയമ സാധുത പരിശോധിക്കണമെന്ന സി.പി.എം നിലപാടിനെ സമര സമിതി സ്വാഗതം ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ സി.പി.എമ്മി​െൻറ ഭാവി നിലപാടുകൾ വിലയിരുത്തിയശേഷം തുടർ നടപടികൾ സജീവമാക്കാനാണ് തീരുമാനം. സമരത്തിൽ ദേശീയതലത്തിലെ ദലിത് നേതാക്കളെ എത്തിക്കാനും ശ്രമമുണ്ട്. സമരത്തിൽ സി.പി.എമ്മി​െൻറ കടന്നുവരവിനെ നിലവിൽ കോളനിയിലെ ദലിത് കുടുംബങ്ങളും സ്വാഗതം ചെയ്യുന്നുണ്ട്. സമരം ദേശീയതലത്തിലും ചർച്ച ചെയ്യപ്പെടുമെന്ന സൂചനകളുണ്ട്. തിങ്കളാഴ്ച വൈകീട്ട് ദേശീയ മാധ്യമങ്ങളടക്കം മാധ്യമങ്ങളുടെ നിരതന്നെ കോളനിയിലെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.