സോളാർ: തിരുവഞ്ചൂരി​െൻറ ഹരജി ഉമ്മൻ ചാണ്ടിയുടേതിനൊപ്പം പരിഗണിക്കാൻ മാറ്റി

കൊച്ചി: സോളാര്‍ കമീഷൻ റിപ്പോർട്ടിലെ തനിക്കെതിരായ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ സമര്‍പ്പിച്ച ഹരജി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹരജിക്കൊപ്പം പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് ശിവരാജന്‍ കമീഷ​െൻറ കണ്ടെത്തലുകള്‍ സ്വേച്ഛാപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയാണ് സമാന ഹരജിക്കൊപ്പം പരിഗണിക്കാൻ ഹൈകോടതി സിംഗിൾ ബെഞ്ച് മാറ്റിയത്. ഉമ്മൻ ചാണ്ടിയുടെ ഹരജി പരിഗണനക്കെടുത്ത ബെഞ്ചാണ് തിരുവഞ്ചൂരിേൻറതും പരിഗണിച്ചത്. കമീഷന്‍ റിപ്പോർട്ടിലെ അനാവശ്യ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരവും ജീവിക്കാനും സ്വകാര്യതക്കുമുള്ള അവകാശത്തി​െൻറ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവഞ്ചൂരി​െൻറ ഹരജി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.