മൂവാറ്റുപുഴ: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ നടത്തുന്ന സമരം 50 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ നിഷേധാത്മക നിലപാട് തുടരുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ റിലേ നിരാഹര സമരം ആരംഭിച്ചു. മൂവാറ്റുപുഴ ഡിപ്പോക്ക് മുന്നില്‍ എ.ഐ.ടി.യു.സി സംസ്ഥാന കൗണ്‍സിൽ അംഗം കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു. പെന്‍ഷനേഴ്സ് യൂനിയന്‍ താലൂക്ക് പ്രസിഡൻറ് കെ.സി. പൗലോസ് അധ്യക്ഷത വഹിച്ചു. കുമാര്‍ കെ. മുടവൂര്‍, രാമന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. പി.കെ. മാധവന്‍, എന്‍. രതീഷ് ചന്ദ്രന്‍ എന്നിവരാണ് നിരാഹാരം ആരംഭിച്ചത്. ചിത്രം- കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാർ മൂവാറ്റുപുഴ ഡിപ്പോക്ക് മുന്നില്‍ ആരംഭിച്ച റിലേ നിരാഹാരം എ.ഐ.ടി.യു.സി സംസ്ഥാന കൗണ്‍സിൽ അംഗം കെ.എ. നവാസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.