കോഒാഡിനേറ്റര്‍മാരുടെ നിയമന തീരുമാനം പുനഃപരിശോധിക്കണം ^കെ.എസ്.ടി.യു

കോഒാഡിനേറ്റര്‍മാരുടെ നിയമന തീരുമാനം പുനഃപരിശോധിക്കണം -കെ.എസ്.ടി.യു കോഒാഡിനേറ്റര്‍മാരുടെ നിയമന തീരുമാനം പിൻവലിക്കണം -കെ.എസ്.ടി.യു മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസത്തി​െൻറ ഭാഗമായി എല്ലാ ജില്ലകളിലും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ കോഒാഡിനേറ്റര്‍മാരെ നിയമിക്കാനുള്ള തീരുമാനത്തിൽനിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കെ.എസ്.ടി.യു ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എസ്.എസ്.എ, ആര്‍.എം.എസ്.എ, സി-െമറ്റ് എന്നിവയില്‍ രാഷ്ട്രീയ നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും സമ്മേളനം കുറ്റപ്പെടുത്തി. മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് പി.കെ. മൊയ്തു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.എ. െസയ്തുമുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. നൗഫല്‍ സ്വാഗതം പറഞ്ഞു. പി.എ. റഹീം, അബ്ദുല്‍ സലാം, കെ.എ. ഷറഫുദ്ദീന്‍, സി.എ. മുഹമ്മദ്കുട്ടി, ഡോ. വിനോവിന്‍, ഫാറൂഖ് മടത്തോടത്ത്, എം.ഐ. മുഹമ്മദ്‌റാഫി, സുധീര്‍ വൈപ്പിന്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം- കെ.എസ്.ടി.യു ജില്ല സമ്മേളനം മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് പി.കെ. മൊയ്തു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.