ത്രിദിന ദേശീയ സെമിനാർ

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഹിന്ദി വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ 'ആദിവാസി സാഹിത്യം' വിഷയത്തിൽ 17, 18, 19 തീയതികളിൽ നടക്കും. ഹിന്ദിയിലെ പ്രമുഖ ആദിവാസി സാഹിത്യകാരൻ മഹാദേവ് ടോപ്പോ സെമിനാർ ഉദ്ഘാടനം ചെയ്യും. കവി അനൂജ് ലുഗുൻ മുഖ്യപ്രഭാഷണം നിർവഹിക്കും. ഝാർഖണ്ഡ് വനിത കമീഷൻ അധ്യക്ഷ മഹുവാ മാജി, രാംജി റായ്, ഡോ. നാമദേവ് ഗൗഡ്, ഡോ. േപ്രമശങ്കർ സിങ് എന്നിവർ പങ്കെടുക്കും. ത്രിദിന എറുഡൈറ്റ് െലക്ചർ പരമ്പര കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ചരിത്ര വിഭാഗത്തി​െൻറയും കേരള ഉന്നത വിദ്യാഭ്യാസ കൗൺസിലി​െൻറയും ആഭിമുഖ്യത്തിൽ നടത്തുന്ന ത്രിദിന എറുഡൈറ്റ് െലക്ചർ സീരീസ് കേരള ചരിത്ര ഗവേഷണ കൗൺസിൽ തലവൻ പ്രഫ. മൈക്കിൾ തരകൻ ഉദ്ഘാടനം ചെയ്തു. ഹംഗറിയിലെ സെൻട്രൽ യൂറോപ്യൻ സർവകലാശാല പ്രഫസർ ഇസ്ത്വാൻ പർസൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. എൻ.ജെ. ഫ്രാൻസിസ്, ഡോ. സൂസൻ തോമസ്, ഡോ. സജിത കെ.ആർ., ഡോ. ആനി ട്രീസ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.