അടൂപറമ്പ്-^കിഴക്കേക്കര റോഡ്​ നിർമാണം പാതിവഴിയിൽ നിലച്ചു; പൊടിശല്യത്തിൽ വലഞ്ഞ്​ നാട്ടുകാർ

അടൂപറമ്പ്--കിഴക്കേക്കര റോഡ് നിർമാണം പാതിവഴിയിൽ നിലച്ചു; പൊടിശല്യത്തിൽ വലഞ്ഞ് നാട്ടുകാർ മൂവാറ്റുപുഴ: തിരക്കേറിയ അടൂപറമ്പ്--കിഴക്കേക്കര റോഡ് നിർമാണം പാതിവഴിയിൽ നിലച്ചതോടെ പൊടിശല്യം മൂലം ദുരിതത്തിലായി നാട്ടുകാർ. മൂവാറ്റുപുഴ നഗരസഭയെയും ആവോലി പഞ്ചായത്തിനെയും ബന്ധിപ്പിച്ചുള്ള റോഡ് നിർമാണം നിലച്ചിട്ട് ഒരാഴ്ച പിന്നിട്ടു. കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെ ടാറിങ് അനുവദിക്കിെല്ലന്ന നിലപാടുമായി ഒരുവിഭാഗം ആളുകൾ രംഗത്തിറങ്ങിയതോടെയാണ് നിർമാണപ്രവർത്തനം നിലച്ചത്. റോഡ് ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്യാൻ 1.88 കോടി രൂപയാണ് അനുവദിച്ചത്. റോഡ് വീതികൂട്ടി ടാർ ചെയ്യാനാകില്ലെന്നും നിലവിെല വീതിയിൽതന്നെ ടാർ ചെയ്യണമെന്നും ഒരുവിഭാഗവും കൈയേറിയ റോഡി​െൻറ ഭാഗങ്ങൾ തിരിച്ചുപിടിച്ച് വീതികൂട്ടി ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു വിഭാഗവും രംഗത്തുവന്നതോടെ നേരേത്ത റോഡ് നിർമാണം വൈകിയിരുന്നു. ഇതിനുശേഷം പലവട്ടം ചർച്ച നടത്തിയതിനെത്തുടർന്നാണ് റോഡ് നിലവിെല രീതിയിൽതന്നെ ടാർ ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വീതികൂട്ടി നവീകരിക്കണമെന്ന നിർദേശം പാലിക്കാതെ ടാർ ചെയ്യാനുള്ള നീക്കം നാട്ടുകാർ തടയുകയായിരുന്നു. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് ഈ റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് റോഡ് ടാർ ചെയ്യാൻ ശ്രമം നടന്നിരുന്നു. ഇതിനെതിരെ നാട്ടുകാരിൽ ചിലർ കോടതിയെ സമീപിച്ചെങ്കിലും കേസ് എല്ലാം തള്ളി. പുറമ്പോക്ക് കൈയേറ്റം ഒഴിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെെട്ടങ്കിലും നിർമാണം നടന്നില്ല. പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ വീണ്ടും റോഡി​െൻറ ടാറിങ്ങിന് 1.88 കോടി അനുവദിച്ചു. റോഡി​െൻറ ഇരുവശവുമുള്ള കൈയേറ്റഭൂമി വിട്ടുകൊടുക്കാൻ തയാറാകാത്തതാണ് നവീകരണത്തിന് തടസ്സമാകുന്നത്. കോതമംഗലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് മൂവാറ്റുപുഴ ടൗൺ ചുറ്റാതെ ചാലിക്കടവ് പാലം കടന്ന് എളുപ്പത്തിൽ തൊടുപുഴ, വാഴക്കുളം ഭാഗേത്തക്ക് കടന്നുപോകാനാകുന്ന വിധത്തിൽ ബൈപാസായി ഉപയോഗിക്കാവുന്നതാണ് അടൂപറമ്പ്--കിഴക്കേക്കര റോഡ്. നിലവിൽ വീതി തീരെ കുറവായത് വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സമാണ്. ഈ പ്രശ്‌നത്തിന് പരിഹാരമായി റോഡ് പുറമ്പോക്ക് കൃത്യമായി അളന്നെടുത്ത് 10 മീറ്റർ വീതിയിൽ നവീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ചിത്രം: പാതിവഴിയിൽ നിർമാണം നിലച്ച റോഡ്‌ . ഫയൽ നെയിം. emmvpa ROAD -
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.