ആലുവ: കഴിഞ്ഞദിവസം റെയില്‍വേ ട്രാക്കിലുണ്ടായ വിള്ളല്‍ കണ്ടെത്തി അപകടം ഒഴിവാക്കിയവരെ . അയ്യപ്പന്‍ നായര്‍, സക്കീര്‍ ഹുസൈന്‍ എന്നിവരെ അന്‍വര്‍ സാദത്ത് എം.എല്‍.എയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് അനുമോദിച്ചത്. എം.എല്‍.എയെക്കൂടാതെ ഡി.സി.സി സെക്രട്ടറി ബാബു പുത്തനങ്ങാടി, മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കെ.കെ. ജമാല്‍, പി.ആര്‍. നിര്‍മല്‍ കുമാര്‍, നസീര്‍ ചൂര്‍ണിക്കര, മുഹമ്മദ് ഷെഫീഖ്, സി.പി. നൗഷാദ്, ജോഷി എസ്.എന്‍. പുരം, സുദര്‍ശനന്‍, എം.പി. ജോസ്ദാസ്, മനു മൈക്കിള്‍, ലിനേഷ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. വൺവേ സംവിധാനത്തിനെതിരെ 22ന് റോഡ് ഉപരോധവും മാർച്ചും ആലുവ: നഗരത്തിൽ നടപ്പാക്കിയ ഗതാഗത നിയന്ത്രണം ജനങ്ങളുടെ സഞ്ചാരം ദുസ്സഹമാക്കിയതായി ആരോപിച്ച് ജനകീയ സംയുക്ത സമരസമിതി പ്രത്യക്ഷ സമരങ്ങൾ നടത്തും. 22ന് രാവിലെ 10ന് ഗാന്ധി പ്രതിമയുടെ മുന്നിൽനിന്ന് ട്രാഫിക് റെഗുേലറ്ററി കമ്മിറ്റി അധ്യക്ഷ ലിസി എബ്രഹാമിെൻറ ഓഫിസിലേക്ക് ജനകീയ മാർച്ചും റോഡ് ഉപരോധവും നടത്തും. ട്രാഫിക് കുരുക്കഴിക്കാനെന്ന പേരിൽ പരീക്ഷണാടിസ്‌ഥാനത്തിൽ നടപ്പാക്കിയ നിയന്ത്രണം ആലുവക്ക് അനുയോജ്യമല്ലെന്ന് ആരോപണം ഉണ്ടായിട്ടും മാറ്റങ്ങൾ വരുത്താൻ എം.എൽ.എയും നഗരസഭ അധ്യക്ഷയും തയാറാകാതെ പിടിവാശി തുടരുകയാണെന്ന് സമരസമിതി ആരോപിച്ചു. ഇതിനെതിരെയാണ് രാഷ്‌ട്രീയ, സാമൂഹിക, യുവജന, വ്യാപാര സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. പരിഷ്കാരത്തിെൻറ ദുരിതമനുഭവിക്കുന്ന മുഴുവനാളുകളും പ്രതിഷേധത്തിൽ പങ്കെടുക്കാൻ സമരസമിതി ആഹ്വാനം ചെയ്തു. സമരത്തിന് പിന്തുണ അറിയിച്ച ആലുവ മർച്ചൻറ് അസോസിയേഷെൻറ നേതൃത്വത്തിൽ വ്യാപാര സ്‌ഥാപനങ്ങളും കെ.എച്ച്.ആർ.എയുടെ നേതൃത്വത്തിൽ മുഴുവൻ ഹോട്ടലുകളും ഉച്ചക്ക് ഒന്നുവരെ അടച്ചിടും. മുഴുവൻ തൊഴിലാളികളെയും സമരത്തിൽ പങ്കെടുപ്പിക്കാനും സംഘടനകൾ തീരുമാനിച്ചു. സമരത്തിൽ പ്രമുഖ രാഷ്‌ട്രീയ പാർട്ടികളും യുവജന സംഘടനകളും റെസിഡൻറ്സ് അസോസിയേഷനുകളും തൊഴിലാളി സംഘടനകളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.