എടത്തല: സൗദി അറേബ്യയിൽനിന്ന് ചികിത്സ തേടി എടത്തലയിലെ യുനാനി ക്ലിനിക്കിൽ പിതാവും മകളും. ഏഴുവയസ്സുകാരി സാറയും പിതാവ് അബ്ദുല്ലയുമാണ് ബുധനാഴ്ച യുനാനി ആശുപത്രി സന്ദർശിച്ചത്. ഇവരുടെ സുഹൃത്തുക്കളായ അമാന, എയിദ എന്നിവർക്ക് മരുന്ന് വാങ്ങി. വെള്ളപ്പാണ്ടിന് ചികിത്സിക്കാനാണ് ഇവർ എത്തിയത്. മലപ്പുറം സ്വദേശി കുഞ്ഞിക്കാമയിൽനിന്നാണ് എടത്തല യുനാനി ആശുപത്രിയെക്കുറിച്ച് സൗദി പൗരന്മാർ അറിയാനിടയായത്. ഇദ്ദേഹത്തിെൻറ മക്കളായ ഇബ്രാഹീമും ഷക്കീലും സൗദി പൗരെൻറ വാദി ദവാസിറിലുള്ള സ്ഥാപനത്തിലെ ജീവനക്കാരാണ്. ഇവരുടെ കൂടെയാണ് അബ്ദുല്ല എത്തിയത്. ഒരാഴ്ചയോളം കേരളത്തിൽ തങ്ങി ഇവർ സ്വദേശത്തേക്ക് തിരിച്ചു പോകും. നിരവധി രോഗികളാണ് ദിനംപ്രതി വിവിധ ചികിത്സകൾക്ക് എടത്തലയിലെ യുനാനി ആശുപത്രിയിലെത്തുന്നത്. കേന്ദ്ര സർക്കാറിെൻറ ആയുഷ് മന്ത്രാലയത്തിന് കീഴിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് എടത്തലയിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.