സായാഹ്ന ധർണ സംഘടിപ്പിച്ചു

ആലങ്ങാട്: പെട്രോൾ, ഡീസൽ, ഇൻഷുറൻസ് നിരക്ക് വർധനക്കെതിരെയും മീറ്റർ പുതുക്കാനുള്ള ഫീസ് വർധനക്കെതിരെയും കേന്ദ്ര -സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെയും ഐ.എൻ.ടി.യു.സി ഓട്ടോ തൊഴിലാളി യൂനിയൻ യു.സി കോളജ് യൂനിറ്റ് . ഓട്ടോ ചാർജ് വർധന ഉടൻ നടപ്പിൽവരുത്തണമെന്നും ധർണ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.എക്സ്. സേവ്യർ ഉദ്ഘാടനം ചെയ്തു. ഓട്ടോ യൂനിയൻ ജില്ല സെക്രട്ടറി റഷീദ് കൊടിയൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് റഷീദ് താനത്ത്, ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. പോൾ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എ.എം. അലി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എബി മാഞ്ഞൂരാൻ, എം.കെ. പരീത്, സി.എസ്. സുനീർ, മോഹനൻ കുന്നത്ത്, എം.എസ്. അബ്ദുൽ സലാം, മാള ദാസൻ, മുഹമ്മദ് അരീപ്പാടം, സി.എം. ഹംസ, വി.എ. സക്കീർ, പ്രദീപ് ഈറാട്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.