എം.എ.ജി.ജെ ആശുപത്രി ബ്ലോക്ക് ഉദ്ഘാടനം

അങ്കമാലി: മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി വികസിപ്പിക്കുന്നതി​െൻറ ഭാഗമായി നിർമിച്ച പുതിയ ബഹുനില മന്ദിരം ശനിയാഴ്ച വൈകീട്ട് ആറിന് ജസ്്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി ഡയറക്ടർ തോമസ് കരോണ്ടുകുടിയിൽ, മാനേജർ ജോസഫ് മുണ്ടുമുഴിക്കര എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സീറോ മലബാർസഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. റോജി എം. ജോൺ എം.എൽ.എ, സി.എസ്.ടി സഭ സുപ്പീരിയർ ജനറൽ ഡോ. ജോസഫ് കൊങ്ങോല, എസ്.എച്ച് പ്രൊവിൻഷ്യാൾമാരായ ജോസഫ് ആൻറണി, ജോയ് കക്കാട്ടിൽ, മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡൻറ് ജയ രാധാകൃഷ്ണൻ എന്നിവർ പെങ്കടുക്കും. ആശുപത്രി ജോയൻറ് ഡയറക്ടർ ടോമി ഞാറക്കുളം, പബ്ലിസിറ്റി കൺവീനർ ജോസഫ് മുണ്ടുമുഴിക്കര, പി.ടി. ദേവസി, ഡോ. ജോസഫ് പുല്ലൻ, ഡേവീസ് ആേട്ടാക്കാരൻ എന്നിവരും വർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.