ആലുവ: പഞ്ചായത്തീരാജ് നഗരപാലിക നിയമത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ അധികാരങ്ങൾ തിരിച്ചുപിടിക്കുകവഴി പിണറായി സർക്കാർ ജനാധിപത്യ വിരുദ്ധരാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ എം.ഒ. ജോൺ ആരോപിച്ചു. ജനപ്രതിനിധികൾക്കുള്ള അധികാരം കവരുന്ന പിണറായി സർക്കാറിെൻറ ജനവിരുദ്ധ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ആലുവ, -തോട്ടക്കാട്ടുകര മണ്ഡലം കമ്മിറ്റികൾ സംഘടിപ്പിച്ച വില്ലേജ് ഓഫിസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രഷറികൾ സ്തംഭിച്ചതിലൂടെ വികസന പ്രവർത്തനങ്ങൾ സമസ്ത മേഖലയിലും മുരടിച്ചു. പദ്ധതികൾക്ക് അനുവദിച്ച തുകപോലും ശമ്പളത്തിലും പെൻഷനുമായി തിരിച്ചുപിടിക്കുന്ന ദയനീയമായ സ്ഥിതിയാണ് ഇന്ന് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലുവ മണ്ഡലം പ്രസിഡൻറ് ജോസി പി. ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം കെ.വി. മുരളി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് തോപ്പിൽ അബു, എ.കെ. മുഹമ്മദാലി, ആർ. മാധവകുമാർ, പി.എൻ. ഉണ്ണികൃഷ്ണൻ, നഗരസഭാ ചെയർപേഴ്‌സൺ ലിസി എബ്രഹാം, വൈസ് ചെയർപേഴ്‌സൺ സി. ഓമന, യൂത്ത് കോൺഗ്രസ് ചാലക്കുടി പാർലമെൻറ് കമ്മിറ്റി പ്രസിഡൻറ് പി.ബി. സുനീർ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഫാസിൽ ഹുസൈൻ, പി.പി. ജയിംസ്, ബാബു കൊല്ലംപറമ്പിൽ, മുഹമ്മദ് സഹീർ, ടിമ്മി ബേബി, ബിന്ദു അലക്സ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഹസിം ഖാലിദ്, പി.കെ. മുകുന്ദൻ, വി. ചന്ദ്രൻ, ലളിത ഗണേശൻ, സി.എ. ബാബു, പി.എം. മൂസാക്കുട്ടി, ലീന ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.