വീപ്പയിൽ മൃതദേഹം കണ്ടെത്തിയ സംഭവം: സമീപ ജില്ലകളിലും അന്വേഷണം ഉൗർജിതം

നെട്ടൂർ: കുമ്പളത്ത് പ്ലാസ്റ്റിക് വീപ്പയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസി​െൻറ പ്രത്യേക അന്വേഷണം വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നു. ആശുപത്രികളിൽനിന്ന് അസ്ഥിരോഗ വിഭാഗത്തിൽ രണ്ടുവർഷത്തിനുള്ളിൽ ഇടത് കണങ്കാലിൽ ഓപറേഷൻ നടത്തി സ്റ്റീൽ റോഡിട്ട 30 വയസ്സുള്ള സ്ത്രീകളുടെ ലിസ്റ്റ് ശേഖരിക്കുന്നതി​െൻറ ഭാഗമായാണിത്. ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ലിസ്റ്റ് ശേഖരിച്ചു. കൊല്ലപ്പെട്ട യുവതിയുടേതിന് സമാന സൂചനകൾ ഇതിൽനിന്ന് ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സൗത്ത് സി.ഐ സിബി ടോം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.