മട്ടാഞ്ചേരി: പതിനായിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന പൈതൃക ടൂറിസം കേന്ദ്രമായ ഫോർട്ട്കൊച്ചി കടപ്പുറത്തെ പ്രവേശനകവാടത്തിനുസമീപത്തെ മാലിന്യം നീക്കം ചെയ്യുന്നതിന് നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. നഗരസഭ ഒന്നാം സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും സംഘവുമാണ് പരിശോധിച്ചത്. ഇവിടം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ടൂറിസം അധികൃതരാണ്. നഗരസഭയുടെ നേതൃത്വത്തില്‍ ഓടയിലെ ആദ്യഭാഗത്തെ മാലിന്യം നീക്കം ചെയ്യും. ഇപ്പോള്‍ സ്ത്രീ തൊഴിലാളികളാണ് ഈ ഭാഗത്ത് ശുചീകരണം നടത്തുന്നത്. ഇവിടത്തെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് പുരുഷ തൊഴിലാളികളെ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ഷൈനി മാത്യു പറഞ്ഞു. വാസ്കോഡഗാമ സ്ക്വയറിന് എതിർവശത്തെ കല്ലുമ്മൽ മേഖലയിലാണ് മാലിന്യം കുന്നുകൂടി സഞ്ചാരികൾക്കും നാട്ടുകാർക്കും മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയായിരിക്കുന്നത്. ഫോർട്ട്കൊച്ചി ഒന്നാം ഡിവിഷനിലെ എല്ലാ ഓടകളും സന്ധിക്കുന്ന മേഖലയാണിത്. മകരപ്പൊങ്കാല ഭക്തിസാന്ദ്രമായി പള്ളുരുത്തി: പെരുമ്പടപ്പ് ഊരാളക്കംേശരി അന്നപൂർേണശ്വരി ക്ഷേത്രത്തിൽ നടന്ന മകരപ്പെങ്കാല ഭക്തിസാന്ദ്രമായി. മകരമാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് വർഷങ്ങളായി ഇവിടെ പൊങ്കാല സമർപ്പണം നടക്കുന്നത്. നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത പൊങ്കാലക്ക് ക്ഷേത്രം മേൽശാന്തി ശ്രീനിവാസ റാവു മുഖ്യകാർമികത്വം വഹിച്ചു. ദേവസ്വം പ്രസിഡൻറ് എം.ബി. സാജു, സെക്രട്ടറി സി.ബി. സുബിൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.