കളമശ്ശേരി: വികസനത്തിന് തടസ്സമായുള്ള എച്ച്.എം.ടി ജങ്ഷനിലെ പെട്ടിക്കടകൾ ഉടൻ പൊളിച്ചുനീക്കണമെന്ന് കൗൺസിലിൽ പ്രതിപക്ഷം. പൊതുസ്ഥലം കൈയേറി നിർമിച്ച കടകൾ പലരും വാടകക്ക് നൽകിയിരിക്കുകയാണ്. രണ്ടുമൂന്ന് പേർ മാത്രമേ ഉപജീവനാർഥം കച്ചവടം നടത്തുന്നുള്ളൂ. നിയമപരമായി പൊളിച്ചുനീക്കാൻ വ്യവസ്ഥ നിലനിൽക്കുമ്പോൾ രാഷ്ട്രീയം കളിച്ച് ഇവരെ സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. കൊതുകുശല്യം വർധിച്ചിരിക്കുകയാണെന്ന് ഭരണകക്ഷി അംഗം പറഞ്ഞു. കൊതുക് നിവാരണ ഫോഗിങ് നടക്കുന്നില്ല. ഇടക്കാല ശുചീകരണപ്രവർത്തനങ്ങൾ നടക്കാത്തതും ഇതിന് കാരണമാകുന്നതായി മറ്റൊരു അംഗം ചൂണ്ടിക്കാട്ടി. നഗരസഭ ചിൽഡ്രൻസ് പാർക്കിലെ തകരാറിലായ മ്യൂസിക് ഫൗണ്ടൻ അറ്റകുറ്റപ്പണി നടത്താനുള്ള ടെൻഡർ വിളിക്കാനും നഗരസഭ ചെയർപേഴ്സൻ ജെസി പീറ്ററിെൻറ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ തീരുമാനിച്ചു. ഹജ്ജ് നയം ആശങ്കജനകമെന്ന് കൊച്ചി: ഹജ്ജ് തീർഥാടകരുടെ മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നടപടി ആശങ്ക ഉളവാക്കുന്നതാണെന്ന് മുസ്ലിം സോഷ്യലിസ്റ്റ് അസോസിയേഷൻ (എം.എസ്.എ) ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. തുടർച്ചയായി അഞ്ചുവർഷം അപേക്ഷിക്കുന്നവർക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് പോകാമെന്ന വ്യവസ്ഥ റദ്ദാക്കുന്നത് വിശ്വാസികളിൽ വിഷമം സൃഷ്ടിക്കും. ഹാജിമാരിൽനിന്ന് തത്ത്വദീക്ഷയില്ലാതെ ഈടാക്കുന്ന വർധിച്ച വിമാനക്കൂലി കുറക്കണമെന്നും ഹജ്ജ് യാത്ര സീസണിൽ തീർഥാടകർക്ക് വിമാനക്കമ്പനികളിൽനിന്ന് ആഗോള ടെൻഡർ ക്ഷണിച്ച് ഇതിന് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. എറണാകുളം ജില്ല ഇസ്ലാമിക് സെൻററിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് പി.എസ്. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.