ഒാറഞ്ച് പാസ്​പോർട്ട്: കേന്ദ്രസർക്കാർ പിന്മാറാണം – പി.ഡി.പി

കൊച്ചി: പാസ്പോർട്ടുകളിൽ നിറവ്യത്യാസം വരുത്തി രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാനുള്ള പരിഷ്കരണത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് പി.ഡി.പി ആവശ്യപ്പെട്ടു. പാസ്പോർട്ടിനുള്ള യോഗ്യതക്ക് വിദ്യാഭ്യാസം മാനദണ്ഡമാക്കുന്ന നടപടി അനുചിതമാണ്. ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമുള്ള എമിേഗ്രഷൻ പരിശോധനക്ക് വേണ്ടിയാണ് ഇത്തരമൊരു നടപടിക്ക് സർക്കാർ തുനിയുന്നതെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.