​റീജനൽ സ്​​പോർട്​സ്​ സെൻറർ പൊളിച്ചുനീക്കാൻ ഉത്തരവ്​; ഉദ്യോഗസ്​ഥനെതിരെ നടപടിയുണ്ടാകും

െകാച്ചി: കടവന്ത്ര റീജനൽ സ്പോർട്സ് സ​െൻറർ പൊളിച്ചുനീക്കാൻ ഉത്തരവിട്ട ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും. അഞ്ചുനിലയുള്ള കെട്ടിടവും ഷെഡും അനധികൃതമായാണ് നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി കോർപറേഷ​െൻറ വൈറ്റില േമഖല അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറാണ് കെട്ടിടം പൊളിച്ചുനീക്കി വിവരം രേഖാമൂലം അറിയിക്കാൻ നോട്ടീസ് നൽകിയത്. മേയറോ കോർപറേഷൻ സെക്രട്ടറിയോ അറിയാതെയായിരുന്നു ഉത്തരവ്. കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്നും നിർമാണം അനധികൃതമാണെന്നും മറ്റും ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിൽ ബിൽഡിങ് ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് ഉത്തരവെന്നാണ് നോട്ടീസിൽ പറഞ്ഞിരുന്നത്. കഴിഞ്ഞമാസം 15ന് ലഭിച്ച പരാതിയിൽ 28ന് ഇൻസ്പെക്ടറുടെ റിപ്പോർട്ട് ലഭിച്ചു. പിറ്റേന്നുതന്നെ ഉത്തരവും ഇറങ്ങി. ഇൻസ്പെക്ടർ നടത്തിയതായി പറയുന്ന പരിശോധനയെ ക്കുറിച്ച് കലക്ടർ ചെയർമാനായ ഭരണസമിതിക്കും അറിവില്ല. അവർ ഉത്തരവിനെതിരെ നിയമപരമായി നീങ്ങുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മേയറെ അവഗണിച്ചും സെക്രട്ടറിയെ മറികടന്നും ഉദ്യോഗസ്ഥ​െൻറ ഭാഗത്തുനിന്നുണ്ടായ നടപടി ദുരൂഹത ഉണർത്തുന്നതാണ്. വിവരമറിഞ്ഞ മേയർ ഉത്തരവ് മരവിപ്പിക്കുകയും നടപടിക്രമം പാലിക്കാതെ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെ നടപടിക്ക് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തു. 25 വർഷം മുമ്പ് കെട്ടിടം നിർമിച്ചപ്പോഴുണ്ടായ ചട്ട ലംഘനവും അപാകതയും കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് പിഴ അടപ്പിച്ച് ക്രമപ്പെടുത്തി നൽകിയിരുന്നു. ഒരു കോടിയാണ് പിഴ അടച്ചത്. അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ ജെ. ഷാജിക്കെതിരെ നടപടി എടുക്കുന്നതി​െൻറ ഭാഗമായി ബന്ധപ്പെട്ട ഫയലുകളെല്ലാം സെക്രട്ടറി അനുജ പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.