ആറുമാസത്തിനകം 612 നിയമ ലംഘനങ്ങള്‍; 1363 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി

കാക്കനാട്: ആറുമാസത്തിനുള്ളില്‍ വിവിധ കുറ്റങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയ 1363 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി. പിഴ ഇൗടാക്കി വിടുന്ന പതിവുരീതി ഉപേക്ഷിച്ച് മോട്ടോര്‍ വാഹന വകുപ്പ് കര്‍ശനനടപടിയാണ് സ്വീകരിക്കുന്നത്. എറണാകുളം ആര്‍.ടി ഓഫിസ് പരിധിയില്‍ 612 നിയമലംഘനം പിടികൂടി. മദ്യപിച്ച് വാഹനമോടിക്കുക, ഭാരവാഹനങ്ങളില്‍ യാത്രക്കാരെ കയറ്റുക, മൊബൈല്‍ ഫോൺ സംസാരിച്ച് വാഹനമോടിക്കുക, സിഗ്നല്‍ ലംഘിക്കുക, അമിതഭാരം കയറ്റുക, സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാതിരിക്കുക എന്നീ കുറ്റങ്ങള്‍ക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതെന്ന് ആര്‍.ടി.ഒ റെജി പി. വര്‍ഗീസ് പറഞ്ഞു. 199 പേരാണ് മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയലായത്. 67 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ട്രാന്‍സ്‌പോര്‍ട്ടിങ് അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതില്‍ 19 പേര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിച്ചു. റോഡപകടങ്ങള്‍ കൂടിയ സാഹചര്യത്തിലാണ് മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചത്. സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 612 പേര്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച കുറ്റത്തിന് 326 പേര്‍, ഹെല്‍മറ്റ് ധരിക്കാത്തതിന് 548 പേര്‍ക്കതിരെ നടപടി സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.