കൊച്ചി: സ്റ്റേഷനുകളിൽ ഓൺലൈൻ ടാക്സികൾക്ക് കൗണ്ടർ അനുവദിച്ച റെയിൽവേ നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന നിരാഹാര സമരം 12 ദിവസം കഴിഞ്ഞിട്ടും ചർച്ചക്ക് വിളിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ (കോൺഗ്രസ്) സൗത്ത് റെയിൽേവ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ജില്ല പ്രസിഡൻറ് റഷീദ് താനത്ത് ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി കെ.എക്സ്. സേവ്യർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൽദോസ് പാണപ്പാട്ട്, ജില്ല ഭാരവാഹികളായ സക്കീർ തമ്മനം, ആർ. സന്തോഷ്, ഉണ്ണി വടുതല, ജോൺ ഓടൻതോട്, ജോഷി കണ്ണപുഴ, ജെറോമി, അനിൽകുമാർ, അഭിലാഷ് ജോസഫ് റോയി, പ്രേമൻ, ലാലു എന്നിവർ സംസാരിച്ചു. കെ.എസ്.വൈ.എം ഫുട്ബാൾ കിരീടം ചേരാനല്ലൂരിന് കാക്കനാട്: കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച ആർച് ബിഷപ് ഏഞ്ചൽ മേരി പെരെസ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെൻറ് കിരീടം ചേരാനല്ലൂർ നിത്യസഹായമാതാ കെ.സി.വൈ.എം സ്വന്തമാക്കി. വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്ന് 32ടീം പെങ്കടുത്ത ടൂർണമെൻറിൽ ലിറ്റിൽ ഫ്ലവർ പൊറ്റക്കുഴി കെ.സി.വൈ.എം ടീം രണ്ടാംസ്ഥാനവും കരസ്ഥമാക്കി. പി.ടി. തോമസ് എം.എൽ.എ സമ്മാനദാനം നടത്തി. ദേശീയ യുവജന ഉപദേഷ്ടാവ് ഷൈൻ ആൻറണി, രൂപത പ്രസിഡൻറ് ജോസ് റാൽഫ്, എൽ.സി.വൈ.എം ട്രഷറർ സിജോയ് ആൻറണി, ജിഫിൻ ജയിംസ്, സെബിൻ തോമസ്, സ്റ്റെഫി സ്റ്റാൻലി, സൊനാൽ സ്റ്റീവൻസൻ, സനൽ പാസ്കൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.