കൊച്ചി: കാക്കനാട് ആര്‍ട്ട് ലാബ് സംഘടിപ്പിക്കുന്ന നാടകോത്സവം 18 മുതല്‍ 21വരെ പനമ്പിള്ളിനഗറിലെ ആക്ട് ലാബ് സ്റ്റുഡിയോയില്‍ നടക്കുമെന്ന് സംഘാടകര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. നടനും നാടകപ്രവര്‍ത്തകനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്യും. നാല് ദിവസങ്ങളിലായി നാല് നാടകങ്ങളാണ് അരങ്ങേറുന്നത്. ആദ്യദിനമായ 18ന് ജോയി മാത്യു രചിച്ച 'സങ്കടല്‍', 19ന് മഹേഷ് ദത്താനിയുടെ 'ഓണ്‍ എ മഗി നൈറ്റ് ഇന്‍ മുംബൈ', 20ന് മഞ്ജുള പത്മനാഭന്‍ രചിച്ച 'ലൈറ്റ്‌സ് ഔട്ട്', 21ന് ഇറാന്‍ ലെവിന്‍ രചിച്ച 'ഡെത്ത് ട്രാപ്' എന്നീ നാടകങ്ങളാണ് അരങ്ങേറുന്നതെന്ന് സംഘാടകൻ സജീവ് നമ്പിയത്ത് പറഞ്ഞു. എല്ലാ ദിവസവും വൈകീട്ട് 6.30നാണ് അവതരണം. സീറ്റ് നേരത്തേ ബുക്ക് ചെയ്യുന്ന 150 പേര്‍ക്കായിരിക്കും നാടകം കാണാന്‍ അവസരം. വിവരങ്ങൾക്ക്: 9446904161, 9446760581.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.