മേൽപാലം വൈറ്റിലയുടെ ഗതാഗതക്കുരുക്കിന്​ പരിഹാരമാകില്ല ^വികസന ജനകീയസമിതി

മേൽപാലം വൈറ്റിലയുടെ ഗതാഗതക്കുരുക്കിന് പരിഹാരമാകില്ല -വികസന ജനകീയസമിതി കൊച്ചി: വൈറ്റിലയിൽ സാധാരണ മേൽപാലംകൊണ്ടുമാത്രം ഗതാഗതക്കുരുക്കിന് പരിഹാരമാകില്ലെന്ന് വൈറ്റില ജങ്ഷൻ വികസന ജനകീയസമിതി. വൈറ്റിലയിൽ സിഗ്നൽരഹിത ജങ്ഷനാണ് ആവശ്യം. ആലുവ, ഇടപ്പള്ളി ദുരന്തം വൈറ്റിലയിൽ ആവർത്തിക്കരുതെന്നും സമിതി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ, കടവന്ത്ര, തമ്മനം എന്നിവിടങ്ങളിൽനിന്നുള്ള വാഹനങ്ങൾക്ക് മറ്റുദിശകളിലേക്ക് പോകാനും അയ്യായിരേത്താളം സിറ്റി ബസുകൾക്ക് ഹബിൽ പോകാനും തിരിച്ചുവരുന്നതിനും ഇടപ്പള്ളിയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് കടവന്ത്ര, തമ്മനം, കതൃക്കടവ് ഭാഗങ്ങളിലേക്ക് പോകാനും നിലവിലെ അവസ്ഥയിൽനിന്ന് മാറ്റമുണ്ടാകുന്നില്ല. വൈറ്റിലയുടെ രണ്ട് കി.മീ. ചുറ്റളവിെല സ്കൂൾ, ആശുപത്രി, സർക്കാർ ഒാഫിസ് എന്നിവിടങ്ങളിൽ പോകുന്നവർക്ക് ഗതാഗതക്കുരുക്ക് നേരിടേണ്ടി വരുമെന്നും സമിതി പറഞ്ഞു. ബുധനാഴ്ച ൈവകീട്ട് നാലിന് വൈറ്റില ജങ്ഷനിൽ ശ്രദ്ധക്ഷണിക്കൽ സായാഹ്നം നടത്തും. വിൻസൻറ് ജോൺ, വി.എ. സാദിഖ്, ഷമീർ അബ്ദുല്ല, ടോം പ്രിൻസ്, ബിന്നി ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.