ഡോ.ജുനൈദ് റഹ്​മാനും ഡോ.ടി.വി. രവിക്കും ഫേലോഷിപ്

കൊച്ചി: ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സി​െൻറ നാഗ്പുരില്‍ നടന്ന 55-ാം നാഷനല്‍ കോണ്‍ഫറന്‍സില്‍ ഡോ.എം.ഐ. ജുനൈദ് റഹ്മന്‍, ഡോ. ടി.വി. രവി എന്നിവര്‍ക്ക് ഫാക്കല്‍റ്റി ഓഫ് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ഫേലോഷിപ്. ഡോ. ജുനൈദ് റഹ്മാന്‍, എറണാകുളം ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടറും ഡോ.ടി.വി. രവി എറണാകുളം മെഡിക്കല്‍ സ​െൻററിലെ പീഡിയാട്രിക് വിഭാഗം മേധാവിയുമാണ്. - നേത്രപരിശോധന ക്യാമ്പ് കൊച്ചി: ---ആസ്റ്റർ മെഡ്സിറ്റിയിൽ വെള്ളിയാഴ്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തും. ഉച്ചക്ക് 1.30 മുതൽ 3.30 വരെ നടക്കുന്ന ക്യാമ്പിൽ ഡോക്ടറുടെ പരിശോധന, രജിസ്ട്രേഷൻ, പ്രാഥമിക പരിശോധനകൾ എന്നിവ സൗജന്യമാണ്. വിവരങ്ങൾക്ക് -: 8111998135, 8111998077. മന്ത്രിമാര്‍ക്ക് ആര്‍ഭാട ജീവിതം, കെ.എസ്.ആര്‍.ടി.സി പെൻഷൻകാര്‍ക്ക് ദുരിതം - -ആം ആദ്മി പാര്‍ട്ടി കൊച്ചി: തൊഴിലാളികളും കുടുംബങ്ങളും പെൻഷനുവേണ്ടി കാത്തിരിക്കുന്നത് സർക്കാറിന് അപമാനകരമാണെന്ന് ആം ആദ്മി പാർട്ടി. ജീവിതത്തി​െൻറ നല്ലൊരു പങ്കും കെ.എസ്.ആര്‍.ടി.സിയിൽ ജോലി ചെയ്ത അവർക്ക് വാർധക്യത്തിൽ തുണയാകേണ്ട സർക്കാർ അവരെ ആത്മഹത്യയിലേക്കും കടക്കെണിയിലേക്കും തള്ളിവിടരുതെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ എറണാകുളം സ്റ്റാൻഡില്‍ നടത്തുന്ന സമരത്തിന് മണ്ഡലം കണ്‍വീനര്‍ ഷക്കീര്‍ അലിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യവും പ്രകടനവും നടത്തി. സംസ്ഥാന കൺവീനര്‍ സി.ആര്‍. നീലകണ്ഠന്‍, രാഷ്ട്രീയകാര്യസമിതി അംഗം ഷൈബു മഠത്തില്‍, എ.എസ്. ബോബന്‍, പെന്‍ഷന്‍ അസോസിയേഷന്‍ ഭാരവാഹി പി.ആര്‍. സിങ്കരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.