പിണറായി സര്‍ക്കാറിന് ജനകീയ അടിത്തറ നഷ്​ടപ്പെട്ടു ^പി.സി. ജോര്‍ജ് എം.എല്‍.എ

പിണറായി സര്‍ക്കാറിന് ജനകീയ അടിത്തറ നഷ്ടപ്പെട്ടു -പി.സി. ജോര്‍ജ് എം.എല്‍.എ ആലപ്പുഴ: മൃഗീയ ഭൂരിപക്ഷമുണ്ടായിട്ടും ഇതരകക്ഷികളുടെ പിന്തുണ തേടി പിണറായി വിജയന്‍ അലയുന്നത് സര്‍ക്കാറിന് ബഹുജന പിന്തുണ നഷ്ടമായതുകൊണ്ടാണെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ് എം.എ ല്‍.എ. അനുദിനം സര്‍ക്കാറി​െൻറ പിന്തുണ ഇടിയുകയാണ്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സര്‍ക്കാര്‍ ലോക കേരളസഭക്ക് പണം ചെലവഴിച്ച് ധൂര്‍ത്തടിക്കുകയാണ്. കേരള ജനപക്ഷം ജില്ല ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ബേബി പാറക്കാടന്‍ അധ്യക്ഷത വഹിച്ചു. കേരള ജനപക്ഷം സംസ്ഥാന വൈസ് ചെയര്‍മാന്‍ എസ്. ഭാസ്‌കരപിള്ള, കേരള കര്‍ഷക ജനപക്ഷം സംസ്ഥാന പ്രസിഡൻറ് ആൻറണി കരിപ്പാശ്ശേരില്‍, ഇ. ഷാബ്ദീന്‍, ബൈജു മാന്നാര്‍, ജോര്‍ജ് തോമസ് ഞാറക്കാട്ടില്‍, എന്‍.എ. നജുമുദ്ദുന്‍, കുഞ്ഞുമോള്‍ രാജ, മൈഥിലി പദ്മനാഭന്‍, ജേക്കബ് ജോസഫ്, ജോ നെടുങ്ങാട്, ജെറിന്‍ ജോസഫ്, എസ്. സുമേഷ്, ജോയി ചക്കുംങ്കേരി, അബ്ദുൽ മനാഫ് എന്നിവര്‍ സംസാരിച്ചു. 16കാരിയെ പീഡിപ്പിച്ച കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണം -എം. ലിജു ആലപ്പുഴ: 16കാരിയെ പീഡിപ്പിച്ചവരിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുെണ്ടന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ അത്യന്തം ഗൗരവത്തോടുകൂടി പ്രേത്യക അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് തയാറാകണമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു ആവശ്യപ്പെട്ടു. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പ്രത്യക അന്വേഷണ സംഘത്തിന് കേസ് കൈമാറുകയാണ് വേണ്ടതെന്നും പ്രസ്താവനയിൽ പറഞ്ഞു. മാർച്ചിന് ഇന്ന് സ്വീകരണം ആലപ്പുഴ: ഓഖി ചുഴലിക്കാറ്റി​െൻറ ദുരിതം പേറുന്ന തീരദേശത്തി​െൻറ സമഗ്ര വികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡൻറ് ടി.ജെ. ആഞ്ചലോസ് നയിക്കുന്ന തീരദേശ മാര്‍ച്ചിന് ചൊവ്വാഴ്ച ജില്ലയില്‍ സ്വീകരണം നല്‍കും. വൈകുന്നേരം മൂന്നിന് പൊേള്ളത്തൈയിലും അഞ്ചിന് തോട്ടപ്പള്ളിയിലുമാണ് സമ്മേളനങ്ങള്‍. ഫെഡറേഷന്‍ സംസ്ഥാന ജനറൽ സെക്രട്ടറി ടി. രഘുവരനാണ് വൈസ് ക്യാപ്റ്റന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.