വിളംബര ജാഥ

മൂവാറ്റുപുഴ: സി.പി.എം ജില്ല സമ്മേളനത്തി​െൻറ പ്രചാരണാർഥം പായിപ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പേഴക്കാപ്പിള്ളി പള്ളിപടിയിൽനിന്ന് ആരംഭിച്ച സി.പി.എം ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ ഫ്ലാഗ്ഓഫ് ചെയ്തു. പായിപ്ര കവല, പള്ളിച്ചിറങ്ങര, കാവുംപടി ചുറ്റി തൃക്കളത്തൂർ സൊെസെറ്റിപടിയിൽ സമാപിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.എസ്. റഷീദ്, കെ.പി. രാമചന്ദ്രൻ, കെ.എൻ. ജയപ്രകാശ്, വി.ആർ. ശാലിനി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഒ.കെ. മോഹനൻ, കുമാർ കെ. മുടവൂർ, വി.എച്ച്. ഷഫീഖ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.