അറവുശാലയുടെ മതിൽ പൊളിച്ച് പചക്കറി മാർക്കറ്റിന് സൗകര്യം: നഗരസഭ കൗൺസിൽ ഭരണ^പ്രതിപക്ഷം കൊമ്പുകോർത്തു

അറവുശാലയുടെ മതിൽ പൊളിച്ച് പചക്കറി മാർക്കറ്റിന് സൗകര്യം: നഗരസഭ കൗൺസിൽ ഭരണ-പ്രതിപക്ഷം കൊമ്പുകോർത്തു മൂവാറ്റുപുഴ: അറവുശാലയുടെ മതിൽ പൊളിച്ചുനീക്കി പച്ചക്കറി മാർക്കറ്റിന് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷി അംഗങ്ങൾ രംഗത്തുവന്നത് നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. മതിൽ പൊളിക്കാതെ പച്ചക്കറി മാർക്കറ്റി​െൻറ വികസനം നടത്തിയാൽ മതിയെന്ന് വാദിച്ച് പ്രതിപക്ഷ അംഗങ്ങൾ പ്രതിരോധിച്ചതാണ് വാഗ്വാദത്തിനിടയാക്കിയത്. പചക്കറി മാർക്കറ്റിന് വേണ്ടി പണിതീർത്ത പുതിയ കെട്ടിടം തുറന്നുകൊടുക്കുന്നതി​െൻറ ഭാഗമായാണ് മതിൽ പൊളിക്കണമെന്ന ആവശ്യവുമായി ഭരണകക്ഷി അംഗങ്ങൾ രംഗത്തെത്താൻ കാരണം. എന്നാൽ, മതിൽ പൊളിക്കാതെതന്നെ പച്ചക്കറി മാർക്കറ്റിന് ആവശ്യമായ സൗകര്യം ഒരുക്കാൻ കഴിയുമെന്നാണ് പ്രതിപക്ഷ നിലപാട്. വിഷയത്തിൽ ഇരുപക്ഷവും ഉറച്ചുനിന്നതാണ് ബഹളത്തിന് കാരണമായത്. ഇതിനിടെ മുൻ ഇടതുപക്ഷ കൗൺസിലുകളിലെ ഭരണാധികാരികളുടെ തെറ്റായ നിലപാടുകളാണ് മാർക്കറ്റിലെ പ്രശനങ്ങൾക്ക് കാരണമെന്ന ഇടത് അംഗത്തി​െൻറ പരാമർശവും വിവാദമായി. ഇതിനെ അനുകൂലിച്ച് പ്രതിപക്ഷം രംഗത്തുവന്നത് ഭരണമുന്നണിക്ക് തിരിച്ചടിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.