കുട്ടനാട്: എടത്വയില്‍ സ്കൂളിലെ ശൗചാലയത്തിെൻറ ഭിത്തി ഇടിഞ്ഞുവീണ് രണ്ടാംക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. സ്കൂള്‍ മാനേജര്‍ക്കെതിരെയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ അസിസ്റ്റൻറ് എന്‍ജിനീയര്‍ക്കുമെതിരെയാണ് കേസെടുത്തത്. എടത്വക്ക് സമീപത്തെ ചൂട്ടുമാലി എൽ.പി സ്കൂൾ മാനേജര്‍ ഡോ. സനേഷ് മാമ്മന്‍ സണ്ണി, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റൻറ് എന്‍ജിനീയറായിരുന്ന ആര്‍. ഓമന എന്നിവര്‍ക്കെതിരെയാണ് കേസ്. മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് എടത്വ പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയത്. വിദേശത്തുള്ള സനേഷ് മാമ്മന്‍ സണ്ണിയോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രേഖാമൂലം അറിയിപ്പ് നല്‍കും. ആര്‍. ഓമനയായിരുന്നു സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുമ്പ് പരിശോധനക്ക് എത്തിയപ്പോള്‍ സ്കൂള്‍ കെട്ടിടത്തിനോ ശൗചാലയത്തിനോ അപാകത ഉണ്ടായിരുന്നില്ലെന്നാണ് അവരുടെ വാദം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശൗചാലയത്തിെൻറ ഭിത്തിയിടിഞ്ഞ് ചൂട്ടുമാലില്‍ മുണ്ടുചിറയില്‍ െബന്‍സന്‍ ജോസഫിെൻറ മകന്‍ സെബാസ്റ്റ്യന്‍ എം. ജോസഫ് (ഏഴ്) മരിച്ചത്. സ്കൂള്‍ മാനേജ്മെൻറിെൻറ അനാസ്ഥക്കെതിരെ വിവിധ രാഷ്ട്രീയ-സാമൂഹിക-സംസ്‌കാരിക പ്രവര്‍ത്തകരും ശിശുക്ഷേമ സമിതിയും അധ്യാപക യൂനിയനും നാട്ടുകാരും രംഗത്തുവന്നിരുന്നു. സംഭവത്തിനുശേഷം സ്‌കൂളിലെ പഠിപ്പ് മുടങ്ങിയിരിക്കുകയാണ്. സ്കൂളിെൻറ പ്രവർത്തനം വിലയിരുത്താന്‍ തലവടി പഞ്ചായത്ത് പ്രസിഡൻറ് ജനൂപ് പുഷ്പാകരെൻറ അധ്യക്ഷതയില്‍ ചൊവ്വാഴ്ച രാവിലെ 10.30-ന് സര്‍വകക്ഷിയോഗം ചേരും. 10 വിദ്യാർഥികളാണ് സ്കൂളിൽ പഠിക്കുന്നത്. രണ്ട് സ്ഥിരം ജീവനക്കാർ ഉള്‍പ്പെടെ നാല് ജീവനക്കാരാണ് ഉള്ളത്. സംഭവത്തിനുശേഷം സ്‌കൂള്‍ പൂട്ടിയതോടെ വിദ്യാർഥികളുടെ തുടര്‍പഠനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. എസ്.എഫ്.ഐക്ക് എതിരില്ലാത്ത വിജയം അമ്പലപ്പുഴ: കേരള യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് തെരഞ്ഞെടുപ്പിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ എസ്.എഫ്.ഐ പാനലിന് എതിരില്ലാത്ത വിജയം. ഭാരവാഹികൾ: ഖലീൽ അഹമ്മദ് (ചെയർ.), -ശ്രുതി (വൈസ് ചെയർ.), അർജിത് രാജു (ജന. സെക്ര.), റിസ മൊയ്തു (ജോ. സെക്ര.), അമൽ ജോർജ് (എഡിറ്റർ), -സുരജ് (ആർട്സ് ക്ലബ് സെക്ര.), -ബി.കെ. സജിത്കുമാർ (സ്പോർട്സ് സെക്ര.), ജോസ് കുര്യൻ (യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ), സി. ഗ്രീഷ്മ, ഷിഫ (ലേഡി റെപ്രസേൻററ്റിവ്സ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.