നാലര വയസ്സുകാരിയുടെ കൊല: മരണമുഖത്തുനിന്ന്​ മുഖ്യ പ്രതി തൂക്കുകയറിലേക്ക്​

കൊച്ചി: നാലര വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മുഖ്യ പ്രതി രജിത്ത് കോടതിയിലെത്തിയത് മരണത്തെ മുഖാമുഖം കണ്ടശേഷം. കഴിഞ്ഞയാഴ്ച കോടതി കുറ്റക്കാരനായി കണ്ടെത്തിയതിന് പിന്നാലെ ഇയാൾ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എറണാകുളത്തും കോട്ടയത്തുമായി നാല് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീണ്ടും ഇന്നലെ കോടതിയിലെത്തിയപ്പോൾ രജിത്തിനായി കോടതി കരുതിവെച്ചത് കൊലക്കയറായിരുന്നു. പ്രതിയുടെ പ്രവൃത്തിയിലെ ക്രൂരത പരിശോധിക്കുേമ്പാൾ വധശിക്ഷക്ക് അർഹനാണെന്ന് വിലയിരുത്തിയാണ് ഇന്ത്യൻ ശിക്ഷ നിയമം നിഷ്കർഷിക്കുന്ന പരമാവധി ശിക്ഷ കോടതി വിധിച്ചത്. 2013 ഒക്ടോബർ 29നാണ് ഇയാൾ ക്രൂര കൃത്യം നടത്തിയത്. സ്കൂളിൽനിന്ന് വരുകയായിരുന്ന കുട്ടിയെ രജിത്തും ബേസിലും ചേർന്നാണ് ഇവർ വാടകക്ക് താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ വീട്ടിലെത്തിച്ചത്. വൈകുന്നേരം ആറോടെ കുട്ടിയുടെ മാതാവും മൂന്നാം പ്രതി ബേസിലും പുറത്തുപോയ സമയത്താണ് നേരത്തേ ആസൂത്രണം ചെയ്തപോലെ കൊലപാതകം നടത്തിയത്. ടി.വി കാണുകയായിരുന്ന കുട്ടിയെ പിന്നിൽനിന്ന് തലക്ക് അടിച്ചുവീഴ്ത്തി. നിലത്ത് വീണ കുട്ടിയെ ഭിത്തിയിലടിച്ചും നിലത്തിട്ട് ചവിട്ടിയും മരണം ഉറപ്പിച്ചു. മറ്റ് പ്രതികൾ എത്തിയശേഷം മൂന്നാം പ്രതിയുടെ സഹായത്തോടെ മൃതദേഹം ബിഗ്ഷോപ്പറിലാക്കി മതിലിന് പുറത്ത് ഒളിപ്പിച്ചു. പിന്നീട് ബൈക്കിൽ, ഇവർ മണ്ണ് നികത്താൻ കരാർ എടുത്തിരുന്ന സ്ഥലത്തെത്തിച്ച് ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചുമൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.