കൊച്ചി: നാലര വയസ്സുകാരിയെ കൊന്ന് കുഴിച്ചുമൂടാൻ കൂട്ടുനിന്ന മാതാവ് റാണി സ്ത്രീസമൂഹത്തിനുതന്നെ അപമാനമാണെന്ന് കോടതി. മുഖ്യപ്രതിയായ രജിത്തിനും കാമുകനായ ബേസിൽ കെ. ബാബുവിനുമൊപ്പം മകളെ കൊല ചെയ്യാൻ കൂട്ടുനിന്ന ഇവർക്ക് അമ്മയെന്ന് വിളിക്കപ്പെടാൻപോലും അർഹതയില്ലെന്ന് കോടതി നിരീക്ഷിച്ചു. െകാലയുടെ യഥാർഥ ലക്ഷ്യം തെളിയിക്കാൻ പ്രോസിക്യൂഷനായിട്ടില്ല. എന്നാൽ, ലക്ഷ്യം എന്ത് തന്നെയായിരുന്നാലും കുട്ടിയെ ഉന്മൂലനം ചെയ്യാൻ നടത്തിയ കൃത്യത്തെ നിശിതമായി വിമർശിച്ചാണ് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചത്. കാമുകന്മാർക്കൊപ്പമുള്ള തെൻറ ജീവിതത്തിന് മകൾ തടസ്സമായിരുന്നെങ്കിൽ രണ്ടാമത്തെ മകളെ തെൻറ അച്ഛനമ്മമാർക്കൊപ്പം വിട്ടതുപോലെ കൊല്ലപ്പെട്ട കുട്ടിയെയും ഏൽപിക്കാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. കൊലപാതകം മറച്ചുവെക്കാൻ റാണി നടത്തിയ നാടകമാണ് പ്രതികളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. മകളെ കാണാനില്ലെന്ന് പരാതി നൽകിയ റാണിയുടെ മൊഴികളിൽ വൈരുധ്യം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് െകാലപാതകത്തിെൻറ ചുരുളഴിഞ്ഞത്. 49 രേഖകളും 37 സാക്ഷികളെയും വിസ്തരിച്ചാണ് കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്കാളിത്തം പ്രോസിക്യൂഷൻ തെളിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.