മാസിക പ്രകാശനം

എടത്തല: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല പ്രസിദ്ധീകരിക്കുന്ന പ്രദേശം മാസിക 25-ാം ലക്കം പ്രകാശനം വായനശാലയിൽ നടന്നു. വായനശാല സെക്രട്ടറി കെ.എം. മഹേഷ് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തക ആർ. ഹേമലത, കവി ശശികുമാർ കാവുങ്ങലിന് മാസിക നൽകി പ്രകാശനം നിർവഹിച്ചു. പ്രദേശം മാസിക ചീഫ് എഡിറ്റർ ജോഷി ജോർജ്, എഡിറ്റർ ബെന്നി മാത്യു, എഡിറ്റോറിയൽ ഡയറക്ടർ പി.ജി. സജീവ്, എഡിറ്റോറിയൽ അംഗങ്ങളായ സി.ജി ദിനേശ്, സജി പോൾ, ജയൻ പുക്കാട്ടുപടി, പുരോഗമന കലാസാഹിത്യസംഘം ജില്ല സെക്രട്ടറി കെ. രവിക്കുട്ടൻ, കേരളം വ്യാപാരി വ്യവസായി ഏകോപനസമിതി പുക്കാട്ടുപടി യൂനിറ്റ് പ്രസിഡൻറ് പി.എം. അഷ്‌റഫ്, എൻ. മുരളീധരൻ, എം.എസ്. ഉവൈസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.