വായന​​െയക്കാൾ വലിയ ഗുരുവില്ല; അറിവി​െനക്കാൾ വലിയ ശക്തിയുമില്ല ^ജസ്​റ്റിസ് കെ. നാരായണക്കുറുപ്പ്

വായനെയക്കാൾ വലിയ ഗുരുവില്ല; അറിവിെനക്കാൾ വലിയ ശക്തിയുമില്ല -ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് മൂവാറ്റുപുഴ: വായനെയക്കാൾ വലിയ ഗുരുവില്ലെന്നും അറിവിെനക്കാൾ വലിയ ശക്തിയില്ലെന്നും മുൻ ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് അഭിപ്രായപ്പെട്ടു. താൻ ഹൈകോടതി ജഡ്ജിയായിരുന്നപ്പോൾ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചുള്ള വിധി പ്രഖ്യാപിക്കാൻ പ്രേരകമായത് ത‍​െൻറ പരന്ന വായനയാണെന്നും അദ്ദേഹം പറഞ്ഞു. നിർമല കോളജിലെ പൂർവ അധ്യാപക--വിദ്യാർഥി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പൂർവ വിദ്യാർഥികൂടിയായ അദ്ദേഹം. നിർമല കോളജ് നടപ്പാക്കുന്ന 'ഒരു പുസ്തകം: ഒരു ജീവിതം' ലൈബ്രറി വിപുലീകരണ പദ്ധതിയെ അദ്ദേഹം ശ്ലാഘിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മുൻ പ്രിൻസിപ്പൽ ഡോ. തോമസ് പെരിയപ്പുറം 100 പുസ്തകം കോളജ് ലൈബ്രറിക്ക് നൽകി നിർവഹിച്ചു. പൂർവ വിദ്യാർഥി സംഘടനയുടെ ന്യൂസ്‌ലെറ്റർ ജസ്റ്റിസ് നാരായണക്കുറുപ്പ് പ്രകാശനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥി സംഘടന വർക്കിങ് പ്രസിഡൻറ് തോമസ് മാത്യു പാറയ്ക്കൽ, വൈസ് പ്രസിഡൻറ് ടോമി കളമ്പാട്ടുപറമ്പിൽ, വൈസ് പ്രിൻസിപ്പൽ പ്രഫ. ജോസ് കാരികുന്നേൽ, പൂർവ വിദ്യാർഥി പ്രതിനിധികളായ സി.കെ. ചന്ദ്രശേഖരൻ, ഇ.ഐ. തോമസ്, ഡോ. ജോർജി നീറനാൽ, സി. ജിേൻറാ ജോൺ എന്നിവർ സംസാരിച്ചു. ഇരുനൂറോളം പൂർവ വിദ്യാർഥികൾ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.